Quantcast

ജസ്റ്റിസ് ഉബൈദിനെതിരെ കൊല്ലപ്പെട്ട രാജീവിന്‍റെ അമ്മ സുപ്രീംകോടതിയില്‍ പരാതി നല്‍കി

MediaOne Logo

Sithara

  • Published:

    29 May 2018 8:47 AM GMT

ജസ്റ്റിസ് ഉബൈദിനെതിരെ കൊല്ലപ്പെട്ട രാജീവിന്‍റെ അമ്മ സുപ്രീംകോടതിയില്‍ പരാതി നല്‍കി
X

ജസ്റ്റിസ് ഉബൈദിനെതിരെ കൊല്ലപ്പെട്ട രാജീവിന്‍റെ അമ്മ സുപ്രീംകോടതിയില്‍ പരാതി നല്‍കി

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഭിഭാഷകന്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല ഉത്തരവ് കേസന്വേഷണത്തെ ദോഷകരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.

ചാലക്കുടി രാജീവ് വധക്കേസില്‍ ജസ്റ്റിസ് ഉബൈദിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ അമ്മ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഭിഭാഷകന്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല ഉത്തരവ് കേസന്വേഷണത്തെ ദോഷകരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇതിലൂടെ ഉദയഭാനുവിന് കഴിഞ്ഞുവെന്നാണ് രാജീവിന്റെ അമ്മ പരാതിയില്‍ പറയുന്നത്.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റ് തടഞ്ഞുകൊണ്ട് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കേസന്വേഷണത്തെ ദോഷകരമായി ബാധിച്ചുവെന്നാണ് കൊല്ലപ്പെട്ട രാജീവിന്റെ അമ്മ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ സ്വാധീനമുള്ള വ്യക്തിയാണ് ഉദയഭാനു. അറസ്റ്റ് തടഞ്ഞതോടെ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഉദയഭാനുവിന് കഴിഞ്ഞു. തുടരന്വേഷണം മന്ദഗതിയിലാക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇത് കാരണമാക്കിയെന്നും രാജീവിന്റെ അമ്മ രാജമ്മ പരാതിയില്‍ ആരോപിക്കുന്നു.

രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാം പ്രതിയാണ് അഡ്വക്കേറ്റ് സി പി ഉദയഭാനു. കൊല്ലപ്പെട്ട രാജീവിന്റെ അങ്കമാലിയിലുള്ള വീട്ടില്‍ ഉദയഭാനു നിരവധി തവണ സന്ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കൊലപാതക ഗൂഢാലോചന നടത്തിയ ചക്കര ജോണിയും രഞ്ജിത്തും കൊലപാതകം നടത്തിയ ഷൈജുവും ഉദയഭാനുവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. കൊലപാതകം നടന്ന ഉടന്‍ ചാലക്കുടി ഡിവൈഎസ്പിയെ ഫോണില്‍ വിളിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് പരിശോധിച്ച് നീതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് രാജീവിന്റെ അമ്മയുടെ ആവശ്യം.

TAGS :

Next Story