നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍
നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍
അത്തരമൊരു നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചാലെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ......
സമവായ ചര്‍ച്ചയ്ക്ക് മുന്നോടിയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഗെയില്‍ തള്ളി. സര്‍ക്കാരോ ഗെയില്‍ ഉന്നത മാനേജ്മെന്‍റോ നിര്‍ദേശിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനാകില്ലെന്ന് ഗെയില്‍ അധികൃതര്‍ വിശദീകരിച്ചു. നോട്ടീസ് നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡെപ്യൂട്ടി മാനേജര്‍ എന്‍ വിജു പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തലത്തിലെ നിര്‍ദേശം. ഗെയില്‍ മാനേജ്മെന്‍റിന്‍റെ തീരുമാനവും ഇത് തന്നെയാണ് ഈ സാഹചര്യത്തില്‍ സമര സമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗെയിലിന്‍റെ നിലപാട്. നിലവില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്നതിനായി തയ്യാറാക്കിയ സ്കെച്ചിലും യാതൊരു മാറ്റവും വരുത്തില്ല. ഭൂവുടമകള്‍ക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുന്നില്ലെന്ന ആരോപണവും ഗെയില്‍ തള്ളി. വ്യാവസായിക ആവശ്യത്തിന് മാത്രമുള്ളതല്ല പദ്ധതി. പൈപ്പ് കടന്നു പോകുന്ന ജില്ലകളിലെല്ലാം ഗ്യാസ് വിതരണം ചെയ്യുകയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഗെയില്‍ അധികൃതര്‍ വിശദീകരിച്ചു.
Adjust Story Font
16