Quantcast

ത്രികോണ മത്സരം നടക്കുന്ന നേമത്ത് പ്രചാരണം തകൃതി

MediaOne Logo

admin

  • Published:

    29 May 2018 8:46 AM GMT

ത്രികോണ മത്സരം നടക്കുന്ന നേമത്ത് പ്രചാരണം തകൃതി
X

ത്രികോണ മത്സരം നടക്കുന്ന നേമത്ത് പ്രചാരണം തകൃതി

ബിജെപിയുടെ ശക്തമായ സാന്നിധ്യകൊണ്ട് ശ്രദ്ധേയമായ നേമത്ത് പോരാട്ടം ശക്തം.

ബിജെപിയുടെ ശക്തമായ സാന്നിധ്യകൊണ്ട് ശ്രദ്ധേയമായ നേമത്ത് പോരാട്ടം ശക്തം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച 18000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം മുതല്‍ക്കൂട്ടാക്കിയാണ് ബിജെപിയുടെ പ്രവര്‍ത്തനം. വി ശിവന്‍കുട്ടിയിലൂടെ ബിജെപിയെ തളക്കാമെന്ന് സിപിഎം കരുതുന്നത്. സുരേന്ദ്രന്‍പിള്ളയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

ഒ രാജഗോപാലിലൂടെ തന്നെ അക്കൌണ്ട് തുറക്കണമെന്ന വാശിയില്‍ ബിജെപിയും ഇടത് വോട്ടുബാങ്കും ന്യൂനപക്ഷ വോട്ടുകളും പിന്തുണക്കുമെന്ന പ്രതീപക്ഷയില്‍ സിപിഎമ്മും കഴിഞ്ഞ തവണത്ത മൂന്നാം സ്ഥാനത്തു നിന്നും വിജയത്തിലേക്കെത്താന്‍ യുഡിഎഫും ശ്രമിക്കുമ്പോള്‍ നേമത്ത് പോരാട്ടം കനക്കുകതന്നെയാണ്. 171841 വോട്ടര്‍മാരുള്ള നേമത്ത് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നേടിയ മുന്‍തൂക്കമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18046 വോട്ടിന്റെ ഭൂരിപക്ഷമാണ് ഒ രാജഗോപാല്‍ നേടിയത്. തദേശ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലുള്‍പ്പെടുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകളില്‍ 11 ഉം ബിജെപി നേടി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യം നല്‍കിയ മുന്‍തൂക്കം ഇത്തവണ ബിജെപിക്ക് ലഭിക്കില്ലെന്ന് സിപിഎം ഉറപ്പിക്കുന്നു. 45000 ത്തോളം വരുന്ന മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലേതുള്‍പ്പെടെ മതേതര വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് സിപിഎം സ്ഥാനാര്‍ഥി ശിവന്‍കുട്ടി. എംഎല്‍എ എന്ന നിലയില്‍ 5 വര്‍ഷം ചെയ്ത പ്രവര്‍ത്തനങ്ങളും സിപിഎം പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. പാര്‍ട്ടിയും മുന്നണിയും മാറിവന്നെങ്കിലും ജെഡിയു സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍പിള്ളയും ആത്മവിശ്വാസത്തിലാണ്. പ്രവചനാതീതമായി മുന്നോട്ടുപോകുന്ന നേമത്ത് അടിയൊഴുക്കുകളാകും ഫലം നിര്‍ണിയക്കുകയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

TAGS :

Next Story