ഗുരുസ്വാമിമാരുടെ കാണിക്കയായി തെങ്ങിന്‍ തൈകള്‍
ഗുരുസ്വാമിമാരുടെ കാണിക്കയായി തെങ്ങിന്‍ തൈകള്‍
1 8-ാം വർഷത്തിൽ അയ്യപ്പന് സ്വാമിമാർ സമർപ്പിക്കുന്ന വഴിപാടാണ് ഈ തെങ്ങിൻ തൈകൾ
18 വർഷം മല ചവിട്ടിയ സ്വാമിമാർ സന്നിധാനത്തെത്തി തെങ്ങ് നടുക എന്നൊരാചാരമുണ്ട് ശബരി മലയിൽ. ഗുരുസ്വാമിമാർ അയ്യപ്പന് സമർപ്പിക്കുന്ന കാണിക്കയാണ് ഈ തെങ്ങിൻ തൈകൾ.
കല്ലും മുളളും ചവിട്ടി ദുർഘടമായ പാതയിലൂടെ മല കയറി പതിനെട്ടാം പടിയിൽ തൊട്ട് അയപ്പനെ തുടർച്ചയായി 18 വർഷം തൊഴുത് മടങ്ങുന്ന സ്വാമിമാർ ഗുരുസ്വാമികളാണ്.1 8-ാം വർഷത്തിൽ അയ്യപ്പന് സ്വാമിമാർ സമർപ്പിക്കുന്ന വഴിപാടാണ് ഈ തെങ്ങിൻ തൈകൾ. തെങ്ങിൻ തൈകൾ നടാൻ പ്രത്യേക ഇടം തന്നെ സന്നിധാനത്തുണ്ട്.ഇത് കരാറെടുക്കുന്ന ആൾ ലേലം ചെയ്യുകയാണ് ശബരിമലയിലെ പതിവ്.
ഇതര സംസ്ഥാനക്കാരായ അയ്യപ്പൻമാരാണ് തെങ്ങ് വെയ്ക്കുന്നവരിൽ ഭൂരിപക്ഷവുമെന്ന് ഇവിടുത്തെ തൊഴിലാളികൾ പറയുന്നു കുട്ടികൾക്കായുള്ള വഴിപാടായും തെങ്ങിൻ തൈ സമർപ്പിക്കുന്നവർ ഏറെയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിനാൽ പല തൈകളും സന്നിധാനത്തെത്തും മുൻപേ കേട് വരുന്നുവെന്നാണ് തൊഴിലാളികളുടെ പക്ഷം.
Adjust Story Font
16