പയ്യോളി മനോജ് വധം: സിപിഎം ജില്ലാകമ്മറ്റി അംഗം ഉള്‍പ്പടെ ഒമ്പത് പേര്‍ അറസ്റ്റില്‍
പയ്യോളി മനോജ് വധം: സിപിഎം ജില്ലാകമ്മറ്റി അംഗം ഉള്‍പ്പടെ ഒമ്പത് പേര്‍ അറസ്റ്റില്‍
അറസ്റ്റിന് പിന്നില്‍ ആര്‍എസ് എസ് സിബിഐ ഗൂഢാലോചനയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍.
ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജ് വധക്കേസില്‍ സിപിഎം നേതാക്കളടക്കം 9 പേരെ സിബിഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം ചന്തു മാഷ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങളും 3 ലോക്കല്‍ കമ്മറ്റി അംഗങ്ങളുമുണ്ട്.
ചോദ്യം ചെയ്യാനായി വടകരയിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു 9 പേരെയും സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടു പോയി. സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം ചന്തുമാഷ്, ഏരിയാ കമ്മറ്റി അംഗങ്ങളായ വി പി രാമചന്ദ്രന്‍, സി സുരേഷ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ മുസ്തഫ,കെ പി ലിഗേഷ്, അനൂപ്, പ്രവര്‍ത്തകരായ അരുണ്‍ നാഥ്, സജീഷ്, കുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ചന്തുമാഷ് പയ്യോളി മുന്‍ ഏരിയാ സെക്രട്ടറിയും ലിഗേഷ് മുന്‍ വാര്‍ഡ് കൗണ്‍സിലറുമാണ്.
2012 ഫെബ്രുവരി 12 നായിരുന്നു ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 15 സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളല്ല യഥാര്‍ത്ഥ പ്രതികളെന്നും പാര്‍ട്ടി പറഞ്ഞിട്ട് ഉത്തരവാദിത്വം ഏറ്റെടുത്തതാണെന്ന് ഒന്നാം പ്രതിയായിരുന്ന അജിത്ത് കുമാറടക്കം വെളിപ്പെടുത്തി. തുടര്‍ന്ന് കേസിന്റെ വിചാരണ നിര്‍ത്തിവെക്കുകയും െ്രെകംബ്രാഞ്ച് തുടരന്വേഷണം നടത്തുകയും ചെയ്തു. ഇതിനിടയില്‍ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റിന് പിന്നില്‍ ആര്‍എസ്എസ് സിബിഐ ഗൂഢാലോചനയാണെന്നും നിയമ പോരാട്ടം തുടരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു.
Adjust Story Font
16