Quantcast

ടാന്‍സാനിയ വായനശാലയ്ക്കായി സോമി ശേഖരിച്ചത് 7000 ലധികം പുസ്തകങ്ങള്‍

MediaOne Logo

Khasida

  • Published:

    29 May 2018 1:39 AM GMT

ടാന്‍സാനിയ വായനശാലയ്ക്കായി സോമി ശേഖരിച്ചത് 7000 ലധികം പുസ്തകങ്ങള്‍
X

ടാന്‍സാനിയ വായനശാലയ്ക്കായി സോമി ശേഖരിച്ചത് 7000 ലധികം പുസ്തകങ്ങള്‍

ലോക കേരളസഭയില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് സോമി സോളമന്‍

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ ഗ്രാമങ്ങളില്‍ ഗ്രന്ഥശാല വിപ്ലവത്തിന് തുടക്കം കുറിച്ച മലയാളിയാണ് സോമി സോളമന്‍. ഫേസ്‍ബുക്കിലൂടെ തുടങ്ങുകയും വളര്‍ച്ച പ്രാപിക്കുകയും ചെയ്ത ഈ സംരംഭം വിജയത്തിലേക്ക് നീങ്ങുകയാണ്. ലോക കേരള സഭയില്‍ പ്രതിനിധിയായെത്തിയ സോമി സോളമന്‍ മീഡിയവണിനോട് അനുഭവങ്ങള്‍ പങ്കുവെച്ചു.

ഭര്‍ത്താവിനൊപ്പം ടാന്‍സാനിയയിലെത്തിയതാണ് കൊല്ലം പെരുമണ്‍കാരിയ സോമി സോളമന്‍. സാമുഹികമായി ഏറെയൊന്നും മുന്നേറാന്‍ കഴിയാതിരുന്ന ടാന്‍സാനിയയിലെ ഗ്രാമീണ ജനതയോടുള്ള ഉത്തരവാദിത്ത നിര്‍വഹണമായിരുന്നു ഗ്രന്ഥാലയം എന്ന ആശയം. പുതിയ തലമുറയെ വായനയിലേക്ക് ആനയിക്കണം. അതിനായി പുസ്തക ശേഖരണം എന്ന ആശയം ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ 7000 പുസ്തകങ്ങളാണ് കേരളത്തില്‍ നിന്ന് ടാന്‍സാനിയയിലെത്തിച്ചത്.

ഗ്രന്ഥശാലക്കായുള്ള കെട്ടിടം പാതിവഴിയിലാണ്. പ്രാദേശിക സര്‍ക്കാറുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഗ്രാമസഭകള്‍ വഴി ഗ്രന്ഥശാലകള്‍ നിലനിര്‍ത്തുകയും ക്രമേണ വ്യാപിക്കുകയും ചെയ്യണം.

ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചത് വലിയ പ്രചോദനമായി സോമി സോളമന്‍ കരുതുന്നു.

TAGS :

Next Story