ക്ലാസ് മുറികള്‍ ഇനി ഹൈടെക്: പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ക്ലാസ് മുറികള്‍ ഇനി ഹൈടെക്: പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 45,000 ക്ലാസ്മുറികള്‍ ഹൈടെക്..
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ 4775 സ്കൂളുകളിലെ 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആക്കുന്നത്.
ചടങ്ങില്‍ ഹൈടെക് പദ്ധതി പൈലറ്റടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച 139 സ്കൂളുകളെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധിപ്പിച്ചു. ഒരു മാസത്തിനകം 22618 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും. ഇന്ന് മുതല്‍ എല്ലാ ജില്ലകളിലും ഇതിനുള്ള ഹാര്‍ഡ് വെയറുകള്‍ വിതരണം ചെയ്യും. മാര്‍ച്ച് , മെയ് മാസങ്ങളില്‍ അടുത്ത അക്കാദമിക വര്‍ഷം തുടങ്ങുന്നതിന് മുമ്പ് പ്രക്രിയ പൂര്‍ത്തിയാക്കും. എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ് മുറികളാണ് ഹൈടെക് ആക്കുക. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൌകര്യങ്ങള്‍ ചെലവ് കുറച്ച് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ തളിപ്പറമ്പ്, കോഴിക്കേോട് നോര്‍ത്ത്, പുതുക്കാട്, ആലപ്പുഴ, എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 139 സ്കൂളുകളില്‍ നടപ്പിലാക്കിയ പൈലറ്റ് പദ്ധതി വന്‍ വിജയമായിരുന്നു. എല്ലാ ഹൈസ്കൂളുകളിലേക്കുമായി ഒരു ലക്ഷം കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളുടെ ഉദ്ഘാടനവും നടന്നു.
Adjust Story Font
16