കരിപ്പൂരിനെ ഹജ്ജ് സര്‍വ്വീസില്‍ നിന്നൊഴിവാക്കിയ സംഭവം; കേന്ദ്രവാദങ്ങള്‍ തെറ്റ്
കരിപ്പൂരിനെ ഹജ്ജ് സര്‍വ്വീസില്‍ നിന്നൊഴിവാക്കിയ സംഭവം; കേന്ദ്രവാദങ്ങള്‍ തെറ്റ്
കരിപ്പൂരിനെക്കാള്‍ നീളം കുറഞ്ഞ റണ്‍വേയുള്ള ആറ് വിമാനത്താവളങ്ങള്‍ക്ക് ഈ വര്‍ഷം ഹജ്ജ് സര്‍വ്വീസ് നടത്താനുള്ള അനുമതി വ്യോമയാന മന്ത്രാലയം അനുമതി നല്‍കി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വ്വീസിന് അനുമതി നല്‍കാത്തതിന് കാരണമായി കേന്ദ്ര വ്യോമയാന മന്ത്രാലയം പറയുന്ന വാദങ്ങള്‍ തെറ്റാണന്ന് തെളിയുന്നു. കരിപ്പൂരിനെക്കാള്‍ നീളം കുറഞ്ഞ റണ്‍വേയുള്ള ആറ് വിമാനത്താവളങ്ങള്‍ക്ക് ഈ വര്‍ഷം ഹജ്ജ് സര്‍വ്വീസ് നടത്താനുള്ള അനുമതി വ്യോമയാന മന്ത്രാലയം അനുമതി നല്‍കി.ടേബിള്‍ ടോപ്പ് റണ്‍വേയുള്ള ഏഴ് വിമാനത്താവളങ്ങള്‍ക്കും ഹജ്ജ് സര്‍വ്വീസിന് അനുമതി കൊടുത്തിട്ടുണ്ട്.
റണ്‍വേക്ക് നീളം കുറവാണ് എന്നതായിരുന്നു കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വ്വീസിന് അനുമതി നല്‍കാത്തതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം പറഞ്ഞിരുന്ന കാരണം. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ 2860 മീറ്ററാണ്.എന്നാല്‍ ഇതില്‍ കുറവ് നീളം മാത്രം റണ്‍വേയുള്ള ആറ് വിമാനത്താവളങ്ങള്‍ക്ക് 2018-ല്‍ ഹജ്ജ് സര്‍വ്വീസ് നടത്താനുള്ള അനുമതി വ്യോമയാന മന്ത്രാലയം നല്‍കി.
2800 മീറ്ററേയുള്ളൂ ലഖ്നൌ വിമാനത്താവളത്തിലെ റണ്‍വേ. ഭോപ്പാല്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 2750 മീറ്ററും,റാഞ്ചി വിമാനത്താവളത്തിലേ റണ്‍വേയുടെ നീളം 2713 മീറ്റര്‍.2351 മീറ്ററാണ് ഔറംഗബാദ് വിമാനത്താവളത്തിലെ റണ്‍വേ. 2286 മീറ്ററാണ് ഗയ വിമാനത്തവളത്തിലെ റണ്‍വേയുടെ നീളം.2206 മീറ്റര്‍ മാത്രം റണ്‍വേയുള്ള വാരണാസി വിമാനത്താവളത്തിനും ഹജ്ജ് സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കി.സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം ചൂണ്ടികാട്ടിയപ്പോള്‍ സുരക്ഷ കുറഞ്ഞ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയത്. ജൂലൈയിലാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വ്വീസ് ആരംഭിക്കുന്നത്. 20 വിമാനത്താളങ്ങളില്‍ നിന്നായിരിക്കും തീര്‍ത്ഥാടകര്‍ ഹജ്ജിന് പോകുക. ഈ വര്‍ഷവും നെടുമ്പാശ്ശരി തന്നെയാണ് കേരളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്.
Adjust Story Font
16