ആലുവ മണപ്പുറത്ത് പിതൃ പുണ്യം തേടി ആയിരങ്ങൾ
ആലുവ മണപ്പുറത്ത് പിതൃ പുണ്യം തേടി ആയിരങ്ങൾ
ശിവരാത്രി ആഘോഷങ്ങൾക്കായി ഭക്തർ ആലുവ ശിവക്ഷേത്രസന്നിധിയിലേക്ക് ഒഴുകി എത്തി.
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് പിതൃ പുണ്യം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി. പോലീസിന്റെ കർശന സുരക്ഷയിലായിരുന്നുന്നു ചടങ്ങുകള്‍. ഇന്നലെ വൈകീട്ടോടെ തന്നെ ശിവരാത്രി ആഘോഷങ്ങൾക്കായി ഭക്തർ ആലുവ ശിവക്ഷേത്രസന്നിധിയിലേക്ക് ഒഴുകി എത്തി. രാത്രി തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
പുലർച്ചയോടെ തിരക്ക് വർധിച്ചു. മണപ്പുറവും കടന്ന ഭക്തരുടെ തിരക്ക് പുറത്തേക്ക് കവിഞ്ഞു. തിരക്ക് കണക്കിലെടുത്ത് പോലീസ് കർശന സുരക്ഷയായിരുന്നു ഒരുക്കിയത്.പുഴയിൽ നിശ്ചിത ദൂരത്ത് ബാരിക്കേഡ് കെട്ടി. 1500 ലധികം സി സി ടിവികൾ നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരത്തിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
Next Story
Adjust Story Font
16