എസി ലോഫ്ലോര്‍ ബസ്സുകള്‍ കട്ടപ്പുറത്ത്; കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടം
എസി ലോഫ്ലോര്‍ ബസ്സുകള്‍ കട്ടപ്പുറത്ത്; കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടം
നിസ്സാരമായ തകരാറുകളുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിലയുള്ള ബസ്സുകള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു
പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ 7 ലോ ഫ്ലോര്‍ എസി ബസ്സുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ഒരു മാസമായി 5 ബസ്സുകള്‍ ഒറ്റ സര്‍വീസ് പോലും നടത്തിയിട്ടില്ല. ഈ ഇനത്തില്‍ മാത്രം പ്രതിമാസം 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
സാങ്കേതികമായി കെയുആര്‍ടിസി എന്ന കമ്പനിക്ക് കീഴിലാണെങ്കിലും ലോ ഫ്ലോര്‍ എ സി ബസ്സുകളുടെ വരവും ചെലവും കെഎസ്ആര്‍ടിസിയാണ് കൈകാര്യം ചെയ്യുന്നത്. വാറണ്ടി കാലാവധി കഴിഞ്ഞതിനാല്‍ അറ്റകുറ്റപ്പണിക്ക് വോള്‍വോ ഡീലര്‍ക്ക് പണം നല്‍കണം. ഇത് മുടങ്ങിയതോടെ രണ്ട് മാസം മുമ്പ് ആദ്യ ബസ് ഓട്ടം നിര്‍ത്തി. കുടിശിക തീര്‍ത്തപ്പോള്‍ സ്പെയര്‍ പാര്‍ട്സ് കിട്ടാതായി. മറ്റ് സാധ്യതകള്‍ മാനേജ്‍മെന്റ് ആരാഞ്ഞതുമില്ല. ക്രമേണ 5 ബസ്സുകള്‍ വിശ്രമത്തിലായി. ദീര്‍ഘദൂര സര്‍വീസുകളാണ് ഈ ബസ്സുകള്‍ വഴി നടത്തിയിരുന്നത്.
നിശ്ചലമായി കിടന്നതിനാല്‍ ഒരു ബസിന്റെ ടയറുകളില്‍ ഒന്ന് ഉപയോഗശൂന്യമായി. നിസ്സാരമായ തകരാറുകളുടെ പേരില്‍ പോലും കോടിക്കണക്കിന് രൂപയുടെ വിലയുള്ള ബസ്സുകള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നതാണ് നിലവിലെ സാഹചര്യം.
Adjust Story Font
16