Quantcast

ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം: പിടികൂടിയ നിരപരാധികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

MediaOne Logo

Khasida

  • Published:

    29 May 2018 2:36 AM GMT

ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം: പിടികൂടിയ നിരപരാധികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
X

ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം: പിടികൂടിയ നിരപരാധികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ഗുരുതര മര്‍ദനമേറ്റ പൂന്തുറ സ്വദേശി അഫ്‍സല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസിനെ മർദിച്ച സംഭവത്തിൽ പൊലീസ് നിരപരാധികളെ പിടികൂടി മർദിച്ചെന്ന് പരാതി. തിരുവനന്തപുരം പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുര ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്. ഗുരുതര മര്‍ദനമേറ്റ പൂന്തുറ സ്വദേശി അഫ്സല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ചയായിരുന്നു പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുരയിലെ കുത്തിയോട്ട ഘോഷയാത്രക്കിടെയാണ് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം നടന്നത്. 9 പേരെ പൊലീസ് പിടികൂടുകയും ചെയ്തു.

എന്നാല്‍ പിടികൂടിയവരുടെ ബന്ധുക്കള്‍ പറയുന്നത് മറ്റൊരു കഥയാണ്. പൊലീസിന്റെ ഇടപെടലാണ് അവിടെ സംഘര്‍ഷത്തിന് കാരണമാക്കിയത്. പൊലീസ് പിടികൂടിയവരാവട്ടെ സംഘര്‍ഷവുമായി ബന്ധമില്ലാത്തവരും. സംഘര്‍ഷ സമയത്തെ വീഡിയോ ഇതിന് തെളിവാണെന്നും അവര്‍ പറയുന്നു.

ഇന്നലെ പുലര്‍ച്ച 5 ന് പിടികൂടിയ പൂന്തുറ പള്ളിത്തെരുവ് സ്വദേശി അഫ്‍സലിനെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ കഴുത്തിന് സാരമായി പരിക്കേറ്റ അഫ്‍സല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് നടപടിക്കെതിരെ കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

TAGS :

Next Story