ചിരിയുടെ കല്‍പനക്ക് ആയിരങ്ങളുടെ ബാഷ്പാഞ്ജലി
ചിരിയുടെ കല്‍പനക്ക് ആയിരങ്ങളുടെ ബാഷ്പാഞ്ജലി
രാവിലെ പതിനൊന്നരയോടെയാണ് ഹൈദരാബാദില്‍ നിന്ന് കല്‍പ്പനയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. അവിടെ നിന്ന് റോഡ് മാര്‍ഗം വിലാപ യാത്രയായി പൊതുദര്‍ശനം നടന്ന തൃപ്പുണിത്തറയിലെ ലായം മുന്‍സിപ്പില്‍ ഹാളിലേക്ക്.
ചിരിയുടെ കല്‍പ്പനക്ക് കണ്ണീരോടെ യാത്രാമൊഴി. അന്തരിച്ച നടി കല്‍പ്പനയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൃപ്പുണിത്തുറയില്‍ സംസ്കരിച്ചു. സാമൂഹ്യ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖരടക്കം വന്‍ ജനസഞ്ചയമാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.
രാവിലെ പതിനൊന്നരയോടെയാണ് ഹൈദരാബാദില്‍ നിന്ന് കല്‍പ്പനയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. അവിടെ നിന്ന് റോഡ് മാര്‍ഗം വിലാപ യാത്രയായി പൊതുദര്‍ശനം നടന്ന തൃപ്പുണിത്തറയിലെ ലായം മുന്‍സിപ്പില്‍ ഹാളിലേക്ക്. സിനിമാ രംഗത്തെ പ്രമുഖര്‍ക്കും രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ക്കുമൊപ്പം കല്‍പ്പനയെ ഒരു നോക്കു കാണാന്‍ ആരാധകരും എത്തിയതോടെ പൊതു ദര്‍ശനം രണ്ടു മണിക്കൂറിലധികം നീണ്ടു. മൂന്നരയോടെ തൃപ്പുണിത്തറയിലെ ഫ്ലാറ്റിലെത്തിച്ചപ്പോള്‍ എതിരേറ്റത് വികാര നിര്‍ഭരമായ രംഗങ്ങള്‍.
അന്തിമോപചാരമര്‍പിക്കാന്‍ ആരാധകരും സിനിമാ പ്രേമികളുമെത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും പാടുപെട്ടു. 5.30ന് തൃപ്പുണിത്തുറയിലെ പൊതു ശ്മശാനത്തിലെത്തിച്ച മൃതദേഹത്തില് സഹോദരി കലാരഞ്ജിനയുടെ മകന്‍ പ്രിന്‍സ്‍ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചു. പിന്നെ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ആദരം. ദുഖമുറഞ്ഞ് കണ്ണീരണിഞ്ഞ സന്ധ്യയില്‍ മലയാളത്തിന്റെ ആ പെണ്‍ചിരി മാഞ്ഞു.
Adjust Story Font
16