Quantcast

അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്നതിൽ സർക്കാരിന് തുറന്ന സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി

MediaOne Logo

Muhsina

  • Published:

    29 May 2018 10:18 AM GMT

അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്നതിൽ സർക്കാരിന് തുറന്ന സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി
X

അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്നതിൽ സർക്കാരിന് തുറന്ന സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസാവകാശ നിയമം, ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് നോട്ടീസ് നൽകിയത്.

അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്ന കാര്യത്തിൽ സർക്കാരിന് തുറന്ന സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാഭ്യാസാവകാശ നിയമം, ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് നോട്ടീസ് നൽകിയത്. സ്കൂളുകൾ നൽകിയ പരാതി പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. നിലവാരമുള്ള സ്കൂളുകൾക്ക് നിലനിൽക്കാൻ അവസരം നൽകണമെന്ന് കെഎന്‍എ ഖാദറും 2 വർഷത്തെ സാവകാശം നൽകണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത സ്കൂളുകൾ തത്വദീക്ഷയില്ലാതെ പൂട്ടുന്നതിലൂടെ ഒന്നരലക്ഷത്തോളം വിദ്യാർഥികളുടെയും 22000 ത്തിലധികം അധ്യാപകരുടെയും ഭാവി അനിശ്ചിതത്വത്തിലാവും എന്നും പ്രതിപക്ഷം പറഞ്ഞു.

TAGS :

Next Story