സമരപന്തല്‍ കെട്ടിയത് ക്ഷേത്രഭൂമി കയ്യേറിയാണെന്ന സിപിഎം വാദം തളളി വയല്‍ക്കിളികള്‍
സമരപന്തല്‍ കെട്ടിയത് ക്ഷേത്രഭൂമി കയ്യേറിയാണെന്ന സിപിഎം വാദം തളളി വയല്‍ക്കിളികള്‍
കീഴാറ്റൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് ബാവുക്കാട് തറവാട്ടുകാര്‍ നടത്തിപ്പിന് നല്കിയ ഭൂമിയിലാണ് സമര പന്തല്‍ കെട്ടിയത്
കീഴാറ്റൂരില്‍ സമരപന്തല്‍ കെട്ടിയത് ക്ഷേത്രഭൂമി കയ്യേറിയാണെന്ന സിപിഎം വാദം തളളി വയല്‍ക്കിളികള്‍. കീഴാറ്റൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് ബാവുക്കാട് തറവാട്ടുകാര്‍ നടത്തിപ്പിന് നല്കിയ ഭൂമിയിലാണ് സമര പന്തല്‍ കെട്ടിയത്. അനുമതിയോടെയാണ് പന്തല്‍ കെട്ടിയതെന്ന് തറവാട്ട് കാരണവര്‍ പറഞ്ഞു.
കീഴാറ്റൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുളള വയല്‍ കയ്യേറിയാണ് വയല്‍ക്കിളികള്‍ സമര പന്തല്‍ കെട്ടിയതെന്നായിരുന്നു സിപിഎം വാദം. ഇത് സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നും സിപിഎം നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം തളളിക്കളഞ്ഞ് ക്ഷേത്ര അവകാശികള്‍ തന്നെ രംഗത്തെത്തി. ബാവുക്കാട് തറവാട് വകയുളള ക്ഷേത്രത്തിന്റെ നിത്യച്ചെലവുകള്‍ക്കായി തറവാട്ടുകാര്‍ വിട്ടു നല്കിയ 40 സെന്റ് ഭൂമിയിലാണ് വയല്‍ക്കിളികള്‍ പന്തല്‍ സ്ഥാപിച്ചതെന്നും ഇത് തന്റെ അനുമതിയോടെയാണന്നും കാരണവര്‍ നാരായണന്‍ നമ്പ്യാര്‍ പറഞ്ഞു.
ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് ക്ഷേത്രത്തിന് ഭൂമി നല്‍കിയതെന്നും വയല്‍ക്കിളികള്‍ക്ക് വീണ്ടും സമരപന്തല്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണന്നും നാരായണന്‍ നമ്പ്യാര്‍ പറയുന്നു. നേരത്തെ സമരപന്തല്‍ തീയിട്ടത് വിവാദമായപ്പോഴാണ് വയല്‍ക്കിളികള്‍ ക്ഷേത്രഭൂമി കയ്യേറിയതാണന്ന വാദവുമായി സിപിഎം രംഗത്തെത്തിയത്.
Adjust Story Font
16