രോഗിയെ തല കീഴാക്കി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്
രോഗിയെ തല കീഴാക്കി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്
പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്
തൃശൂരില്‍ രോഗിയെ തലകീഴാക്കി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. പാലക്കാട് നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്ന രോഗി ഇന്നലെ മരിച്ചിരുന്നു.
പാലക്കാട് നിന്ന് തൃശൂർ മെഡിക്കൽ കോളജിൽ എത്തിയ ആംബുലൻസിലാണ് രോഗിയെ തലകീഴായി കിടത്തിയത്. സംഭവം നടന്നയുടനെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രോഗി മരിച്ചതിനെ തുടർന്ന് പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ആംബുലൻസ് ഡ്രൈവർ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റ ഇയാളെ ഗുരുതര പരുക്കുമായാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്.
ആംബുലൻസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടൻ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാൻ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. ഡ്രൈവര്‍ സ്ട്രച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ വിളിക്കാൻ പോയി. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പ് കിടന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തു. രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.
Adjust Story Font
16