പക്ഷികള്‍ക്ക് ദാഹജലത്തിനായി മണ്‍പാത്രം
പക്ഷികള്‍ക്ക് ദാഹജലത്തിനായി മണ്‍പാത്രം
പതിനായിരം മണ്‍പാത്രങ്ങളാണ് പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ ആലുവ സ്വദേശി ശ്രീമന്‍ നാരായണന്‍ ഒരുക്കിയത്.
പക്ഷികള്‍ക്ക് ദാഹജലമേകി വ്യത്യസ്തനാവുന്ന ഒരു ഗാന്ധിയനെ പരിചയപ്പെടാം. പതിനായിരം മണ്‍പാത്രങ്ങളാണ് പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ ഇദ്ദേഹം ഒരുക്കിയത്.
ആലുവ സ്വദേശി ശ്രീമന്‍ നാരായണന്റെ പക്ഷിസ്നേഹത്തിനുളള മികച്ച ഉദാഹരണമാണ് ഇക്കാണുന്ന മണ്‍പാത്രങ്ങള്‍. ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പദ്ധതിക്കായി തുടക്കത്തില്‍ ആയിരം മണ്‍പാത്രങ്ങള്‍ നിര്‍മിച്ചു. എന്നാല്‍ ആവശ്യക്കാര്‍ ഏറിയതോടെ പദ്ധതി വികസിച്ചു. മണ്‍പാത്രങ്ങളുടെ എണ്ണം ആയിരത്തില്‍ നിന്ന് പതിനായിരമായി.
ആവശ്യക്കാര്‍ക്ക് മണ്‍പാത്രങ്ങള്‍ എത്തിച്ചു കൊടുക്കുന്നതും ഈ ഗാന്ധിയന്‍ തന്നെ. വിതരണം ചെയ്ത മണ്‍പാത്രങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നറിയാനും ഇദ്ദേഹം നേരം കണ്ടെത്തുന്നുണ്ട്. ഒപ്പം ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും.
Adjust Story Font
16