പക്ഷികള്‍ക്ക് കുടിനീര്‍; അപൂര്‍വ്വ നിമിഷങ്ങളുമായി തേഴ്സ്റ്റി ബേര്‍ഡ്സ്
പക്ഷികള്‍ക്ക് കുടിനീര്‍; അപൂര്‍വ്വ നിമിഷങ്ങളുമായി തേഴ്സ്റ്റി ബേര്‍ഡ്സ്
നാല് വര്‍ഷമായി പക്ഷികള്‍ക്ക് കുടിനീര്‍ നല്‍കുന്നതിനിടെ പകര്‍ത്തിയ അപൂര്‍വ നിമിഷങ്ങള്‍ കോഴിക്കോട് ആര്‍ട് ഗാലറിയിലെത്തിയാല്‍ കാണാം
വേനല്‍ കടുത്തതോടെ ഫോട്ടോകളിലൂടെ വലിയൊരു പാഠവും മാതൃകയും നല്‍കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ പി മുസ്തഫ. നാല് വര്‍ഷമായി പക്ഷികള്‍ക്ക് കുടിനീര്‍ നല്‍കുന്നതിനിടെ പകര്‍ത്തിയ അപൂര്‍വ നിമിഷങ്ങള്‍ കോഴിക്കോട് ആര്‍ട് ഗാലറിയിലെത്തിയാല്‍ കാണാം.
വരണ്ടുണങ്ങുന്ന ഭൂമി. അപ്രത്യക്ഷമാകുന്ന തണ്ണീര്‍ത്തടങ്ങള്‍ക്കൊപ്പം മാലിന്യം നിറഞ്ഞ പുഴകളും തോടുകളും. കുടിനീരിനായി അലയുന്ന മനുഷ്യരുടെ നിസ്സഹായതകള്‍ നാം നിരന്തരം കാണുന്നതിനൊപ്പം മിണ്ടാപ്രാണികളുടെ അവസ്ഥകളും തിരിച്ചറിയേണ്ടതുണ്ടെന്ന പാഠം നല്‍കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി മുസ്തഫ. തേഴ്സ്റ്റി ബേര്‍ഡ്സ് എന്ന് പേരിട്ട പ്രദര്‍ശനം ആര്‍ട് ഗാലറിയിലാണ് നടക്കുന്നത്.
വീടിനടുത്ത് വെച്ച വെള്ളം നിറച്ച ചട്ടികളില്‍ ദിവസവും എത്തുന്നത് നിരവധി പക്ഷികളാണ്. വേനല്‍ കടുക്കുന്നതോടെ ഇവയുടെ എണ്ണം കൂടുമെന്ന് മുസ്തഫ പറഞ്ഞു. പ്രദര്‍ശനം ഏപ്രില്‍ ഒന്നിന് അവസാനിക്കും.
Adjust Story Font
16