Quantcast

കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

MediaOne Logo

Jaisy

  • Published:

    29 May 2018 2:28 AM GMT

കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍
X

കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

കേന്ദ്രമന്ത്രി അടക്കമുള്ളവരുടെ സമീപനങ്ങള്‍ കരിപ്പൂരിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് കരിപ്പൂരിനെ ഇല്ലാതാക്കുന്നതാണെന്നും തുറന്നടിച്ച് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി രംഗത്ത് എത്തി. കേന്ദ്രമന്ത്രി അടക്കമുള്ളവരുടെ സമീപനങ്ങള്‍ കരിപ്പൂരിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റ് വിമാനത്താവളങ്ങള്‍ക്ക് വേണ്ടി കരിപ്പൂരിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പിക്കണമെന്ന് എംകെ രാഘവന്‍ എംപിയുടെ പറഞ്ഞു.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഡെവലപ്മെന്റ് ഫോറം സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് കരിപ്പൂരിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി തുറന്ന് പറഞ്ഞത്. എംപിമാരടക്കമുള്ളവര്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ട് വരണമെന്നും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി ആവശ്യപ്പെട്ടു . ഹജ്ജ് എംബാര്‍ക്കേഷന്റെ കാര്യത്തില്‍ മാത്രമല്ല വിമാനത്താവളത്തിന് എതിരെയും ആസുത്രിത നീക്കം നടക്കുന്നതായുള്ള സൂചനകള്‍ എംകെ രാഘവന്‍ എംപിയും പങ്ക് വെച്ചു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലും ദില്ലിയിലും സമരം നടത്താനാണ് മലബാര്‍ ഡെവലപ്മെന്റ് ഫോറം അടക്കമുള്ള സംഘടനകളുടെ നീക്കം.

TAGS :

Next Story