Quantcast

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു

MediaOne Logo

admin

  • Published:

    29 May 2018 10:13 PM GMT

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു
X

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു

കോഴിക്കോട് വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു

കോഴിക്കോട് വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണയാണ് മരിച്ചത്. പ്രതിയെന്നു സംശയിക്കുന്ന യുപി സ്വദേശിയായ ബിഎസ്എഫ് ജവാനായ ഉമേഷ്‍പാല്‍ സിങിനു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

പയ്യോളി ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഇസ്ലാമിക് അക്കാദമി. ഹയര്‍സെക്കണ്ടറി സ്കൂളിലാണ് എണ്‍പതോളം ജവാന്‍മാര്‍ ഇന്നലെ ക്യാമ്പ് ചെയ്തിരുന്നത്. രാത്രി പതിനൊന്ന് മണിയോടെയാണ് വെടിവെയ്പുണ്ടായത്. അവധി അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. വെടിയൊച്ച കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ഹവീല്‍ദാര്‍ ഉമേഷ്‍പാല്‍ സിങ് രാത്രി തന്നെ വാഹനം കയറി രക്ഷപ്പെട്ടെന്നാണ് പൊലീസ് കരുതുന്നത്. പരിസര പ്രദേശങ്ങളിലും ഇതരസംസ്ഥാന ചരക്കുവാഹനങ്ങളിലും പൊലിസ് തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വടകര ഡിവൈഎസ്‍പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

TAGS :

Next Story