സത്യപ്രതിജ്ഞ ബുധനാഴ്ച: മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാര്‍
സത്യപ്രതിജ്ഞ ബുധനാഴ്ച: മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാര്‍
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും
പിണറായി വിജയന്റെ നേതൃത്തില്‍ 19 അംഗ മന്ത്രിസഭ രൂപീകരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. സത്യപ്രതിജ്ഞ ലളിതമാക്കാനും ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനമായി. 25ആം തീയതി വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി ഉള്‍പ്പെടെ 19 അംഗ മന്ത്രിസഭയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നിലവില്‍ വരിക. സിഎംപി, കേരള കോണ്‍ഗ്രസ് ബി, ആര്‍ എസ്‍പിഎല്‍ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. സിപിഎം അംഗം സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്ക് നല്‍കി.
വകുപ്പുകളുടെ കാര്യം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തീരുമാനിക്കും. സത്യപ്രതിജ്ഞാ ദിവസം രാവിലെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ വകുപ്പുകളുടെ അന്തിമ തീരുമാനമുണ്ടാകും. തൊഴില്‍ വകുപ്പ് ഉള്‍പ്പെടെ ചില സുപ്രധാന വകുപ്പുകള്‍ സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ഘടകക്ഷികളും വകുപ്പുമാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതവും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയും നടത്താനാണ് തീരുമാനം.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തില്‍ പൊതുമാനദണ്ഡം കൊണ്ടുവരും. പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ല്‍ കൂടരുതെന്ന് ധാരണയായിട്ടുണ്ട്. നാളെ വൈകുന്നേരം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
Adjust Story Font
16