Quantcast

സര്‍ക്കാരിന്റെ ആവശ്യം തള്ളി; മലാപ്പറമ്പ് സ്കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി

MediaOne Logo

admin

  • Published:

    29 May 2018 1:42 PM GMT

സര്‍ക്കാരിന്റെ ആവശ്യം തള്ളി; മലാപ്പറമ്പ് സ്കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി
X

സര്‍ക്കാരിന്റെ ആവശ്യം തള്ളി; മലാപ്പറമ്പ് സ്കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി

മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്

മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നും മറ്റ് നിയമനടപടികളെ കുറിച്ച് ആലോചിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

ജൂണ്‍ എട്ടിന് മുമ്പ് അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകരുത്. പൂട്ടുന്നതിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലീസിന് സ്വീകരിക്കാം. കോടതി ഉത്തരവ് ലംഘിക്കുന്നത് നിയമവാഴ്ചയ്ക്ക് എതിരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മലാപ്പറമ്പ് സ്‍കൂള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച കോടതിയലക്ഷ്യക്കേസില്‍ ഡിജിപിയെ കക്ഷി ചേര്‍ത്തു. ഡിജിപിക്ക് പുറമെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെയും കേസില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്.

കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ വീഴ്ച പറ്റിയത് എന്തുകൊണ്ടാണെന്നും ചോദിച്ച് സർക്കാർ നടപടിക്കെതിരെ കോടതി രൂക്ഷ വിമർശം നടത്തിയfരുന്നു . ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാറിന് വീഴ്ചപറ്റിയിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.

മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടണമെന്ന്പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടതാണ്. എന്തു കൊണ്ട് സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story