Quantcast

വയനാട്ടിലെ ആദിവാസി കോളനികളിലെ വീടുനിര്‍മാണം പ്രതിസന്ധിയില്‍

MediaOne Logo

admin

  • Published:

    29 May 2018 9:43 PM GMT

വയനാട്ടിലെ ആദിവാസി കോളനികളിലെ വീടുനിര്‍മാണം പ്രതിസന്ധിയില്‍
X

വയനാട്ടിലെ ആദിവാസി കോളനികളിലെ വീടുനിര്‍മാണം പ്രതിസന്ധിയില്‍

വയനാട്ടിലെ ആദിവാസി കോളനികളിലെ ഓരോ വീടുകളിലും രണ്ടും മൂന്നും കുടുംബങ്ങള്‍ വീതമാണ് കഴിയുന്നത്.

ആദിവാസി കോളനികളിലെ വീടുനിര്‍മാണം പ്രതിസന്ധിയില്‍ തുടരുന്നു. കരാറുകാരുടെ ഇടപെടല്‍ കാരണം വര്‍ഷങ്ങളായി നിര്‍മാണം പാതിയില്‍ നിലച്ച വീടുകളുണ്ട് കോളനികളില്‍. ജില്ലയിലെ കോളനികളിലെ ഓരോ വീടുകളിലും രണ്ടും മൂന്നും കുടുംബങ്ങള്‍ വീതമാണ് കഴിയുന്നത്.

ഇത് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തോടു ചേര്‍ന്ന നെടുന്തന കോളനി. വേട്ടക്കുറുമ വിഭാഗത്തിലുള്ളവരാണ് ഇവിടെയുള്ളത്. മൂന്നു വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ പത്തു വീടുകള്‍, പല ഘട്ടങ്ങളിലായി ഇവിടെ കാണാം. ചിലത്, തറയില്‍ ഒതുങ്ങി. ചിലത് ചുമരുകളില്‍. മറ്റു ചിലത് മേല്‍ക്കൂരയില്‍. എന്നാല്‍, ഓരോ ഘട്ടങ്ങളിലെയും പണം ഗുണഭോക്താക്കളെ കബളിപ്പിച്ച് കരാറുകാര്‍ നേടിയെടുക്കുകയും ചെയ്തു. പിന്നീട് കരാറുകാരന്‍റെ പിറകെയുള്ള നടപ്പാണ്. ബ്ളോക്ക് പഞ്ചായത്തില്‍ നിന്നും ഗ്രാമ പഞ്ചായത്തില്‍ നിന്നും നല്‍കിയ വീടുകളാണ് ഇങ്ങനെ കിടക്കുന്നത്.

ഓരോ ഘട്ടങ്ങളിലെയും പണം മുഴുവനായും കൊടുക്കാത്തതിനാല്‍ നിര്‍മാണം നിര്‍ത്തിയ കരാറുകാരുമുണ്ട്. പണം നല്‍കി കബളിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ഏറെയുള്ളതിനാലാണ് ചിലരെങ്കിലും ഇങ്ങനെ ചെയ്യുന്നത്. കരാറുകാരെ പൂര്‍ണമായും ഒഴിവാക്കിയുള്ള വീടു നിര്‍മാണം ചില കോളനികളില്‍ നടപ്പാക്കുന്നുണ്ട്. ഇത് വിജയകരവുമാണ്. പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കുള്ള പിവിടിജി പദ്ധതിയില്‍ കരാറുകാരെ പൂര്‍ണമായും ഒഴിവാക്കിയുള്ള നിര്‍മാണം വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പല കോളനികളിലും പിവിടിജി പദ്ധതിയിലുള്ള വീടുകളും പാതിയിലാണ്.

TAGS :

Next Story