യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് സിആര്‍ മഹേഷ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് സിആര്‍ മഹേഷ്
കെപിസിസി നേതാക്കളുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സിആര്‍ മഹേഷ് തന്റെ അഭിപ്രായമറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ്. കെപിസിസി നേതാക്കളുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സിആര്‍ മഹേഷ് തന്റെ അഭിപ്രായമറിയിച്ചത്. യൂത്ത് കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് യോഗത്തില്‍ പൊതുവികാരമുണ്ടായി. നിലവിലെ തെരഞ്ഞെടുപ്പ് രീതി തെറ്റായിപ്പോയെന്ന് വിഎം സുധീരന്‍, ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രായ പരിധി 38 ആയി ഉയര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു.
പ്രതിപക്ഷപാര്‍ട്ടിയെന്ന നിലയില്‍ പോഷക സംഘടനകളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് കെപിസിസി യൂത്ത് കോണ്‍ഗ്രസ് കെഎസ്‍യു സംസ്ഥാന കമ്മറ്റികള്‍ വിളിച്ചു ചേര്‍ത്തത്. കാലാവധി കഴിയുന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റി പിരിച്ചുവിടണമെന്ന് വൈസ് പ്രസിഡന്റ് സിആര്‍ മഹേശ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ചവരും ഈ ആവശ്യം ആവര്‍ത്തിച്ചു. പാര്‍ലമെന്‍റ് ഘടകങ്ങളും സംസ്ഥാന ഘടകവുമുള്ള നിലവിലെ രീതി പരാജയമാണ്. ജില്ലാ കമ്മിറ്റികളുള്ള പഴയ സംഘടനാരീതി തിരികെ കൊണ്ടുവരണമെന്നും യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. നിലവിലെ തെരഞ്ഞെടുപ്പ് രീതി തെറ്റാണെന്ന് കെപിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളും സമ്മതിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രായപരിധി 38 ആക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. തിരുവനന്തപുരം എംപി ശശി തരൂരിനെതിരെയും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. നേമത്തിന് ശേഷം ബിജെപി ലക്ഷ്യം വെക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. എംപി ആയി 7 വര്‍ഷമായിട്ടും മണ്ഡലം പ്രസിഡന്‍റുമാരെപ്പോലും തിരിച്ചറിയാത്തയാളാണ് കോണ്‍ഗ്രസിന്‍റേതെന്ന് ഒരു സംസ്ഥാന ഭാരവാഹി വിമര്‍ശിച്ചു. എംപിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ കീഴിലാക്കണണെന്നും നിര്‍ദേശം വന്നു. കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ യോഗത്തില്‍ മുഴുസമയവും പങ്കെടുത്തു.
Adjust Story Font
16