Quantcast

കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 12:38 PM

കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു
X

കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജമ്മു കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശി ജയചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ജമ്മു കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശി ജയചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകരന്‍, ഡിജിപി, സൈനിക ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. ശനിയാഴ്ച വൈകുന്നേരമാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദി ആക്രമണമുണ്ടായത്. പതിനെട്ടാം വയസ്സില്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന ജയചന്ദ്രന്‍നായര്‍ 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സ്വയം വിരമിക്കലിന് തയ്യാറെടുക്കവെയാണ് ദുരന്തം.

TAGS :

Next Story