Quantcast

പ്രവര്‍ത്തനക്ഷമമായ യുദ്ധവിമാനവാഹിനികളില്ലാതെ ഇന്ത്യ

MediaOne Logo

Subin

  • Published:

    30 May 2018 9:38 PM GMT

പ്രവര്‍ത്തനക്ഷമമായ യുദ്ധവിമാനവാഹിനികളില്ലാതെ ഇന്ത്യ
X

പ്രവര്‍ത്തനക്ഷമമായ യുദ്ധവിമാനവാഹിനികളില്ലാതെ ഇന്ത്യ

ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിരാടുമാണ് ഇന്ത്യയുടെ യുദ്ധവിമാനവാഹിനികപ്പലുകള്‍. നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായുള്ള ഈ രണ്ട് യുദ്ധവിമാനവാഹിനികപ്പലുകളും അറ്റകുറ്റപണികള്‍ക്കും മറ്റുമായി കയറ്റിയതോടെ ഇന്ത്യക്ക് കടലില്‍ സുരക്ഷയൊരുക്കാന്‍ യുദ്ധവിമാനവാഹിനികള്‍ ഇല്ലാതായി.

ഐഎന്‍എസ് വിരാട് ഡീ കമ്മീഷനിംഗിന് മുന്നോടിയായുള്ള റീ ഫിറ്റിനായി കയറ്റിയതോടെ ഇന്ത്യക്ക് പ്രവര്‍ത്തനക്ഷമമായ യുദ്ധവിമാനവാഹിനി കപ്പലില്ലാതായി. ഇന്ത്യയുടെ രണ്ടാമത്തെ യുദ്ധവിമാനവാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യയും ഇപ്പോള്‍ അറ്റകുറ്റപ്പണികളിലാണ്. കടലില്‍ നിന്ന് ഏറെ ഭീഷണി രാജ്യം നേരിടുന്ന സമയത്ത് തന്നെയാണ് ഇരു യുദ്ധവിമാനവാഹിനികളും പണികള്‍ക്ക് കയറ്റിയത്.

ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിരാടുമാണ് ഇന്ത്യയുടെ യുദ്ധവിമാനവാഹിനികപ്പലുകള്‍. നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായുള്ള ഈ രണ്ട് യുദ്ധവിമാനവാഹിനികപ്പലുകളും അറ്റകുറ്റപണികള്‍ക്കും മറ്റുമായി കയറ്റിയതോടെ ഇന്ത്യക്ക് കടലില്‍ സുരക്ഷയൊരുക്കാന്‍ യുദ്ധവിമാനവാഹിനികള്‍ ഇല്ലാതായി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ അറ്റകുറ്റപണികള്‍ക്കായി ഐഎന്‍എസ് വിക്രമാദിത്യ കാര്‍വാറിലെ ഡോക്കില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷം നേരത്തെ തന്നെ ഡീകമ്മീഷനിങ്ങ് ചെയ്യാന്‍ തീരുമാനിച്ച ഐഎന്‍എസ് വിരാട് മാത്രമായിരുന്നു പ്രവര്‍ത്തനക്ഷമമായ ഇന്ത്യയുടെ ഏക യുദ്ധവിമാനവാഹിനി‍. എന്നാല്‍ കഴിഞ്ഞദിവസം ഡീകമ്മീഷനിങ്ങിന് മുന്നോടിയായുള്ള റീഫിറ്റിങ്ങിന് വേണ്ടി ഐഎന്‍എസ് വിരാടും കൊച്ചി കപ്പല്‍ശാലയില്‍ പ്രവേശിപ്പിച്ചു.

കാര്‍വാറില്‍ അറ്റകുറ്റപണികള്‍ക്ക് വിധേയമാകുന്ന ഐഎന്‍എസ് വിക്രമാദിത്യ 8 മാസങ്ങള്‍ക്ക് ശേഷം മാത്രമേ പ്രവര്‍ത്തനസജ്ജമാകൂ. ഐഎന്‍എസ് വിക്രമാദിത്യയിലെ അറ്റകുറ്റപണികള്‍ക്കിടെ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 4 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്ന യുദ്ധവിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്ത്ര് 2018 ഓടെ നേവിയുടെ ഭാഗമാക്കാനായിരുന്നു പദ്ധതിയെങ്കിലും യുദ്ധവിമാനവാഹിനി കൈമാറാന്‍ ഇനിയും കാലതാമസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്ടോബര്‍ അവസാനത്തോടെ റീഫിറ്റിങ്ങിന് ശേഷം ഐഎന്‍എസ് വിരാട് ഡീകമ്മീഷന്‍ ചെയ്യുന്നതോടെ ഇന്ത്യയുടെ ഏക യുദ്ധവിമാനവാഹിനി ഐഎന്‍എസ് വിക്രമാദിത്യ മാത്രമാകും.

TAGS :

Next Story