പിള്ളയുടെ വിവാദ പ്രസംഗം: അന്വേഷണത്തിന് ഉത്തരവ്
പിള്ളയുടെ വിവാദ പ്രസംഗം: അന്വേഷണത്തിന് ഉത്തരവ്
ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ് പി അജിത ബീഗം ഉത്തരവിട്ടു.
ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ് പി അജിത ബീഗം ഉത്തരവിട്ടു. പുനലൂര്‍ ഡിവൈഎസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു തുടങ്ങിയ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.
മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെയും അവരുടെ ആരാധനയേയും പരിഹസിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം എന്‍.എസ്.എസിന്റെ പരിപാടിയില്‍ പിളള സംസാരിച്ചത്. പത്തനാപുരം കമുകും ചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ അവഹേളിച്ചത്. തിരുവന്തപുരത്ത് താന്‍ താമസിക്കാറുള്ള പാര്‍ട്ടി ഓഫീസിന് സമീപം ഒരു മുസ്ലീം പളളിയുണ്ടെന്നും നായായുടെ കുര പോലെയാണ് ഇവിടുത്തെ ബാങ്ക് വിളിയെന്നും പ്രസംഗത്തില്‍ പിളള പറയുന്നു.
ക്രൈസ്തവ ദേവാലയങ്ങള്‍ കൂണ് പോലെ മുളച്ച് പൊന്തുകയാണെന്നും പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്. ശബരിമല വിഷയത്തില്‍ ജഡ്ജി കുര്യന്‍ തോമസിന്റെ നിലപാടിനെയും പിള്ള പ്രസംഗത്തില്‍ വിമര്‍ശിച്ചു. സംഭവം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായെങ്കലും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ പിള്ള തയ്യാറായിട്ടില്ല.
Adjust Story Font
16