മില്ലുടമകളുടെ സമരം; കുട്ടനാടന്‍ നെല്‍കര്‍ഷകര്‍ ആശങ്കയില്‍
മില്ലുടമകളുടെ സമരം; കുട്ടനാടന്‍ നെല്‍കര്‍ഷകര്‍ ആശങ്കയില്‍
മില്ലുടമകള്‍ നെല്ല് സംഭരിക്കാതെ വന്നതോടെ ക്വിന്‍റല്‍ കണക്കിന് നെല്ലാണ് പാടത്ത് കൂട്ടിയിരിക്കുന്നത്
റൈസ് മില്‍ ഉടമകളുടെ സമരത്തെ തുടര്‍ന്ന് അപ്പര്‍ കുട്ടനാടന്‍ നെല്‍കര്‍ഷകര്‍ ആശങ്കയില്‍. മില്ലുടമകള്‍ നെല്ല് സംഭരിക്കാതെ വന്നതോടെ ക്വിന്‍റല്‍ കണക്കിന് നെല്ലാണ് പാടത്ത് കൂട്ടിയിരിക്കുന്നത്. നോട്ട് നിരോധം കാര്യമായി ബാധിച്ച നെല്‍കര്‍ഷകര്‍ ഒറ്റപ്പെട്ട മഴയെയും ഭയന്നാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
നോട്ട് നിരോധം അങ്ങനെ നെല്‍കര്‍ഷകര്‍ക്കും ദുരിതം വിതച്ചപ്പോഴാണ് റൈസ് മില്ലുടമകളുടെ സമരം ആരംഭിച്ചത്. 400 ഏക്കറില്‍ അധികം വരുന്ന കുമരകം മങ്കുഴി പാടശേഖരത്തെ ക്വിന്‍റല്‍ കണക്കിന് നെല്ലാണ് സംഭരിക്കാതെ പാടത്ത് കര്‍ഷകര്‍ ഇപ്പോഴും കൂട്ടിയിട്ടിരിക്കുന്നത്. കാലം തെറ്റിപ്പെയ്യുന്ന ഓറ്റപ്പെട്ട മഴയെ കര്‍ഷകര്‍ ഭയക്കുന്നു. പാടത്ത് കൂട്ടിയിട്ട നെല്ല് മുഴുവന്‍ നശിക്കുമെന്ന് അവര്‍ വേദനയോടെ പറയുന്നു.
സപ്ലൈക്കോയ്ക്കു വേണ്ടി നെല്ലുസംഭരിച്ച് അരിയാക്കി നല്‍കിയിരുന്ന 110 റൈസ് മില്ലുകളില്‍ 32എണ്ണം കടബാധ്യതയെതുടര്‍ന്ന് പൂട്ടിപ്പോയി. തുടര്‍ന്ന് റെസ് മില്ലുടമകള്‍ സമരത്തിലായതോടെയാണ് സപ്ലൈകോ നടത്തിവന്ന നല്ലുസംഭരണം പാളിയത്. വര്‍ഷകൃഷിയില്‍ ആദായമുണ്ടാകുമോ ഇല്ലയോ എന്ന ആശങ്ക രണ്ടാം കൃഷിയെ ഇല്ലാതാക്കുമെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു. അടിസ്ഥാനമായി ഇത് ബാധിക്കുക ഇലയിട്ട് ചോറുണ്ണാനിരിക്കുന്ന ഓരോ മലയാളിയെയുമാണ്.
Adjust Story Font
16