Quantcast

മെട്രോ ട്രാക്കില്‍; പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

MediaOne Logo

Khasida

  • Published:

    30 May 2018 11:28 AM GMT

മെട്രോ ട്രാക്കില്‍; പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
X

മെട്രോ ട്രാക്കില്‍; പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പാലാരിവട്ടം സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ചെറിയ ദൂരം മെട്രോയില്‍ യാത്ര ചെയ്തു. സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും മൊബൈല്‍ ആപ് മുഖ്യമന്ത്രിയും പുറത്തിറക്കി

സംസ്ഥാനത്തിന്‍റെ കാത്തിരിപ്പിന് വിരാമം . കൊച്ചിമെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു . പദ്ധതി യാഥാര്‍ഥ്യമായതില്‍ കേരളത്തോടൊപ്പം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു . സംസ്ഥാന സര്‍ക്കാറിനെയും ഇ. ശ്രീധരനേയും പ്രധാനമന്ത്രി അഭിന്ദിച്ചു .

പാലാരിവട്ടത്ത് കൊച്ചിമെട്രോസ്റ്റേഷന്‍റെ ഉദ്ഘാടനമാണ് ആദ്യം നടന്നത് . തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരെയും തിരിച്ചും യാത്ര നടത്തിയ ശേഷമാണ് അദ്ദേഹം കലൂരിലെ ഉദ്ഘാടന വേദിയില്‍ എത്തിയത് . പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മെട്രൊയുടെ കന്നിയാത്രയില്‍ ഉണ്ടായിരുന്നു . കലൂരില്‍ പ്രത്യേക സജ്ജമാക്കിയ വേദിയിലായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്


കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കി സംസ്ഥാന സര്‍ക്കാറിനെയും ഡിഎംആര്‍സിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു . കേരളത്തിന്‍റെ സാന്പത്തിക വളര്‍ച്ചയില്‍ മെട്രോ നിര്‍ണായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മെട്രോ യാത്രക്കാര്‍ക്കായുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും , യാത്രാക്കാര്‍ക്കായുള്ള മൊബൈല്‍ ആപ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി . കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ‌ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രിക്ക് കൊച്ചി മെട്രോയുടെ മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു . വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റേത് അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു .

തിങ്കളാഴ്ച മുതലാകും മെട്രോ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തിത്തുടങ്ങുക. കൊച്ചിയെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കഴിക്കാന്‍ പദ്ധതിക്കാവുമെന്നാണ് കൊച്ചിക്കാരുടെ പ്രതീക്ഷ. പാര്‍ക്കിംഗിലെ പരിമിതി കൂടി പരിഹരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും വൈകാതെ പരിഹാരം കാണാനാകുമെന്നാണ് കെഎംആര്‍എലിന്‍റെ പ്രതീക്ഷ. പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുന്നതോടെ കേരളത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയില്‍ വിപ്ലവകരമായ മാറ്റത്തിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story