Quantcast

എന്നെ ഇങ്ങനെ ഇട്ടാല്‍.. ഇതാണോ എനിക്കുള്ള ജീവിതം? ഹാദിയ ചോദിക്കുന്നു

MediaOne Logo

Sithara

  • Published:

    30 May 2018 7:56 AM GMT

എന്നെ ഇങ്ങനെ ഇട്ടാല്‍.. ഇതാണോ എനിക്കുള്ള ജീവിതം? ഹാദിയ ചോദിക്കുന്നു
X

എന്നെ ഇങ്ങനെ ഇട്ടാല്‍.. ഇതാണോ എനിക്കുള്ള ജീവിതം? ഹാദിയ ചോദിക്കുന്നു

അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തി രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വീഡിയോയിലാണ് ഹാദിയ ഈ ചോദ്യം ഉന്നയിച്ചത്.

"എന്നെ ഇങ്ങനെ ഇട്ടാല്‍.. എന്‍റെ ജീവിതം ഇങ്ങനെ മതിയോ.. ഇതാണോ എനിക്കുള്ള ജീവിതം?" ഇതാണ് സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് കോടതിയില്‍ ആവര്‍ത്തിച്ചിട്ടും വിവാഹം അസാധുവാക്കി ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയയുടെ ചോദ്യം.

അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തി രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വീഡിയോയിലാണ് ഹാദിയ ഈ ചോദ്യം ഉന്നയിച്ചത്. രാഹുല്‍ ഹാദിയയുടെ അമ്മയുമായി സംസാരിക്കുന്നതിനിടയിലാണ് ഹാദിയ ക്യാമറക്ക് മുന്നില്‍ വന്നത്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഹാദിയയുടെ അടുത്തായി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

താന്‍ നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും ഹാദിയ ചോദിക്കുന്നു. പക്ഷെ ഹാദിയയെ തുടര്‍ന്ന് പറയാന്‍ അനുവദിക്കാതെ രാഹുല്‍ ഈശ്വര്‍ വിവാഹമാണോ മതംമാറ്റമാണോ വിഷമിപ്പിച്ചതെന്ന് അമ്മയോട് ചോദിച്ചു. "അവള്‍ ആദ്യം മതം മാറി. ജസി, ബസി എന്ന രണ്ട് കുട്ടികള്‍.. അള്ളായാണ് ഏകദൈവം ഹിന്ദുക്കള്‍ക്ക് ഒരുപാട് ദൈവങ്ങളുണ്ട് എന്നൊക്കെ.." എന്നായിരുന്നു അമ്മയുടെ മറുപടി.

ആരുടെയും പ്രേരണ കൊണ്ടല്ല താന്‍ മുസ്‌ലിമായതെന്നും പ്രായപൂര്‍ത്തിയായ തനിക്ക് ഇഷ്ടമുള്ള മതംസ്വീകരിക്കാന്‍ അവകാശമുണ്ടെന്നുമാണ് ഹാദിയയുടെ നിലപാടെന്ന് സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കുള്ള ഏക മകള്‍ കൈവിട്ട് പോകുമോ എന്ന ഭയമാണ് മാതാപിതാക്കള്‍ക്കുള്ളത്. ഹാദിയ കേസില്‍ ലൗജിഹാദ് എന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിന് നിയമം വേണമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ അടക്കം ഹാദിയയുടെ വീട്ടില്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇടയ്ക്കിടെ താന്‍ ഈ വീട് സന്ദര്‍ശിക്കാറുണ്ടെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

TAGS :

Next Story