Quantcast

പിണറായിക്ക് ആശ്വാസം; കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

MediaOne Logo

admin

  • Published:

    30 May 2018 10:10 PM GMT

പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതില്ലെന്നും മൂന്ന് പേര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. 

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. പിണറായിയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഉബൈദിന്‍റെ ബഞ്ചാണ് കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതില്ലെന്നും മൂന്ന് പേര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. രണ്ട്. മൂന്ന് , നാല് പ്രതികളാണ് വിചാരണ നേരിടേണ്ടത്. ഈ പദ്ധതിക്ക് വേണ്ടി മലബാര്‍ ക്യാന്‍സര്‍ സെന്‍ററില്‍ പണം നിക്ഷേപിക്കാം എന്ന് പറഞ്ഞത് വിശ്വസിക്കാനാകില്ല. കേസില്‍ പിണറായിയെ ബലിയാടാക്കി, ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികള്‍. വാഗ്ദാനം നല്‍കുന്നതിനെ കരാറായോ ഇത് ലംഘിക്കപ്പെടുന്നത് കരാര്‍ ലംഘനമായോ കാണാനാകില്ല. ആര്‍ ശിവദാസ് (കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍), എ ജി രാജശേഖരന്‍ (കെ എസ് ഇ ബി മുന്‍ ബോര്‍ഡ് അംഗം), കസ്തൂരി രംഗ അയ്യര്‍ (കെ എസ് ഇ ബി മുന്‍ ബോര്‍ഡ് അംഗം) എന്നിവരാണ് വിചാരണ നേരിടേണ്ടത്.

സിബിഐയുടെ ഉദ്ദേശശുദ്ധിയിലും കോടതി സംശയം പ്രകടിപ്പിച്ചു. പിന്നീട് പല മന്ത്രിമാര്‍ വന്നിട്ടും ഒരാളെ മാത്രം തെരഞ്ഞെടുത്ത് പ്രതിയാക്കി. പിണറായിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും കോടതി വിലയിരുത്തി.

വിധി പ്രതികൂലമായിരുന്നെങ്കില്‍ പിണറായിക്ക് മുഖ്യമന്ത്രി പദവി തന്നെ നഷ്ടമാകുന്ന അവസ്ഥ സംജാതമാകുകയായിരുന്നു. കേസിലെ ഒമ്പതാം പ്രതിയായിരുന്നു പിണറായി വിജയന്‍. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് പിണറായിക്കായി ഹൈക്കോടതിയില്‍ ഹാജരായത്.

TAGS :

Next Story