കേരളത്തില്‍ ഒരു റാം റഹിം സിംഗ് വേണോ? വിവാദ യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതി
കേരളത്തില്‍ ഒരു റാം റഹിം സിംഗ് വേണോ? വിവാദ യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതി
കൊച്ചിയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരെ നിശിത വിമര്‍ശവുമായി ഹൈക്കോടതി.
കൊച്ചിയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കേരളത്തിലും ഒരു റാം റഹിം സിംഗ് വേണോ എന്ന് ഹൈക്കോടതി ചോദിച്ചു. മിശ്രവിവാഹം ചെയ്ത ഡോക്ടറെ കാണാതായ കേസിലാണ് യുവതിയെ താമസിപ്പിച്ച യോഗ കേന്ദ്രത്തെക്കുറിച്ച് കോടതി വിമര്‍ശമുന്നയിച്ചത്. കേസില്‍ കോടതി ഇടപെടുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു.
ഹിന്ദു മതത്തിലേക്ക് ഘര്‍വാപസി നടത്തുന്ന തൃപ്പുണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ അവിടെ നിന്ന് രക്ഷപ്പെട്ട യുവതിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കുകയായിരുന്നു. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത യുവതിയെ യോഗ കേന്ദ്രത്തില്‍ താമസിപ്പിച്ച് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് യുവതി വ്യക്തമാക്കി. 65 പെൺകുട്ടികള്‍ കൂടി സ്ഥാപനത്തിൽ തടവിലുണ്ട്. പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെയും യോഗ കേന്ദ്രം പ്രവര്‍ത്തകരുടെയും ക്രൂരതകളെക്കുറിച്ച് വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് കേരളത്തിൽ റാം റഹിമുമാരെ സൃഷ്ടിക്കണോയെന്ന് ഹൈക്കോടതി ചോദിച്ചത്.
ഹർജിയിൽ തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്‍ററിനെ കക്ഷി ചേർക്കും. സമാന സാഹചര്യങ്ങളിലുള്ള എല്ലാ സ്ഥാപനങ്ങളെ പറ്റിയും അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ കോടതി ഇടപെടുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.
Adjust Story Font
16