രക്തദാനം സേവനമാക്കി നവമാധ്യമ കൂട്ടായ്മ
രക്തദാനം സേവനമാക്കി നവമാധ്യമ കൂട്ടായ്മ
ജീവന എന്ന പേരിലുള്ള വാട്ട്സ് അപ് കൂട്ടായ്മ സംസ്ഥാനത്തുടനീളം ഇരുന്നൂറോളം രക്തദാതാക്കളെയാണ് ഒരു ദിവസം അണിനിരത്തുന്നത്.
രക്തദാനം സേവനമാക്കി നവമാധ്യമ കൂട്ടായ്മ. ജീവന എന്ന പേരിലുള്ള വാട്ട്സ് അപ് കൂട്ടായ്മ സംസ്ഥാനത്തുടനീളം ഇരുന്നൂറോളം രക്തദാതാക്കളെയാണ് ഒരു ദിവസം അണിനിരത്തുന്നത്. ദേശീയ രക്തദാന ദിനത്തില്‍ കേളത്തിലെ നവമാധ്യമ രക്തദാന കൂട്ടായ്മയെ പരിചയപ്പെടുത്തുകയാണ് മീഡിയവണ്‍.
കരുനാഗപ്പള്ളി സ്വദേശി നാസറിനും കൂട്ടര്‍ക്കും ഈ വിളികള്‍ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ഓരോ ദിവസവും വിവിധ ആശുപത്രികളില്‍ നിന്നായി നൂറ് കണക്കിന് വിളികളാണ് ജീവന അംഗങ്ങളെ തേടി വരുന്നത്. രക്തദാതാക്കളെ വാട്ട്സ് ഗ്രൂപ്പ് വഴി ഏകോപിപ്പിക്കും.
അസുഖം ബാധിച്ച് ആര്‍എസിഎസില്‍ കഴിയവെയാണ് ഇത്തരമൊരു ആശയം ഉദിച്ചത്. ഒരു ദിവസം ശരാശരി 200 എന്ന കണക്കില്‍ കൂട്ടായ്മ തുടങ്ങി 13 മാസത്തിനിടെ 8000 ത്തോളം പേര്‍ക്ക് രക്തം നല്‍കാനായി. ഒരു കോടി 36 ലക്ഷം രൂപയുടെ ചിക്തിസാ സഹായവും ജീവന ഇതുവരെ വിതരണം ചെയ്തു.
മലയാളികളുള്ള മറ്റു സംസ്ഥാന നഗരങ്ങളിലും പ്രവാസലോകത്തുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ജീവനയുടെ ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ രക്തം ശേഖരിക്കുന്നതിന് കൂടുതല്‍ സൌകര്യം ഏര്‍പ്പെടുത്തുക, രക്തം ദാനം ചെയ്യുന്നവര്‍ക്ക് മൊബൈലില്‍ ഫോട്ടോ എടുക്കുന്നത് സൌകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വെക്കുന്നുണ്ട്.
Adjust Story Font
16