വനിതാ നേതാവിന്‍റെ കരണക്കുറ്റിക്ക് അടിക്കുമെന്ന എംഎല്‍എയുടെ പ്രസംഗം വിവാദത്തില്‍
വനിതാ നേതാവിന്‍റെ കരണക്കുറ്റിക്ക് അടിക്കുമെന്ന എംഎല്‍എയുടെ പ്രസംഗം വിവാദത്തില്‍
ഗെയില്‍ വിശദീകരണ യോഗത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ ശ്രീജ നെയ്യാറ്റിന്‍കരയ്ക്ക് എതിരായ ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ പ്രസംഗം.
വനിതാ നേതാവിന്‍റെ കരണകുറ്റിക്ക് അടിച്ച് പഠിപ്പിക്കുമെന്ന തിരുവമ്പാടി എംഎല്‍.എ ജോര്‍ജ്ജ് എം തോമസിന്‍റെ പ്രസംഗം വിവാദത്തില്‍. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ പെണ്ണൊരുത്തി വന്നിരിക്കുന്നുവെന്നും നമ്മളെങ്ങാനും അടുത്തുണ്ടായിരുന്നെങ്കില്‍ കരണകുറ്റിക്ക് അടിക്കും എന്നുമായിരുന്നു എംഎല്‍എയുടെ പ്രസംഗം.
ബുധനാഴ്ച മുക്കത്ത് നടന്ന സിപിഎമ്മിന്‍റെ ഗെയില്‍ വിശദീകരണ യോഗത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ ശ്രീജ നെയ്യാറ്റിന്‍കരയ്ക്ക് എതിരായ എംഎല്‍എയുടെ പ്രസംഗം. ഒക്ടോബര്‍ 22ന് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ഗെയില്‍ വിരുദ്ധ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ശ്രീജ നടത്തിയ വിമര്‍ശങ്ങളാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് ഗെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ശ്രീജ അഭിവാദ്യം അര്‍പ്പിച്ചിരുന്നു.
51 വെട്ട് വെട്ടി മനുഷ്യ ജീവനെടുക്കുന്നതില്‍ നിന്ന് കരണകുറ്റി അടിച്ച് പൊട്ടിക്കുക എന്നതിലേക്കുള്ള നിങ്ങളുടെ മാറ്റം സന്തോഷം പകരുന്നതാണെന്നായിരുന്നു എംഎല്‍എയുടെ പ്രസംഗത്തോടുള്ള ശ്രീജയുടെ പ്രതികരണം. കരണകുറ്റിക്ക് നേരയുള്ള താങ്കളുടെ അടിവാങ്ങാന്‍ എവിടെയാണ് വരേണ്ടതെന്നും ചങ്കുറപ്പുണ്ടോ അങ്ങേയ്ക്ക് എന്‍റെ കരണകുറ്റി പൊളിക്കാന്‍ എന്നും ശ്രീജ ഫേസ് ബുക്കിലൂടെ ചോദിച്ചു. സമൂഹമാധ്യമങ്ങളിലും എംഎല്‍എയുടെ പ്രസംഗത്തിന് എതിരെ വലിയ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.
Adjust Story Font
16