കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു
കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു
40 ഓളം വള്ളങ്ങളിലായുള്ള 150 ഓളം തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം
തെക്കന്‍ കേരളത്തില്‍ മഴ തുടരുന്നു. വനമേഖലകളില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. പൂന്തുറയില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ലക്ഷദ്വീപില്‍ കാറ്റും മഴയും വന്‍ നാശനഷ്ടം വരുത്തി.
40 ഓളം വള്ളങ്ങളിലായുള്ള 150 ഓളം തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിലയിരുത്തുല്‍. ഇന്ധനം തീര്‍ന്ന് പോയത് മൂലമാണ് പലര്‍ക്കും തിരികെയെത്താന്‍ കഴിയാത്തതെന്നാണ് കരുതുന്നത്. എയര്‍ഫോഴ്സിന്‍റേയും കോസ്റ്റ്ഗാര്‍ഡിന്‍റേയും നേവിയുടേയും അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
കനത്ത മഴയും കാറ്റും മൂലം ഇന്നലെ രാത്രി വൈകി രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. രാവിലെ പുനരാരംഭിക്കാനാണ് തീരുമാനം. കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ പക്കല്‍ ഭക്ഷണമോ വെള്ളമോ കാണാന്‍ സാധ്യതയില്ലാത്തത് ഇവരുടെ കുടംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. അതേസമയം ചുഴലിക്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.
അതേസമയം തീരദേശ മേഖലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും ഇന്ന് തുറക്കും.
Adjust Story Font
16