ഹാദിയയ്ക്ക് പഠനം തുടരാം; വിസി ഒപ്പിട്ടു
സുപ്രീംകോടതി നിര്‍ദേശ പ്രകാരം പഠനം തുടരാന്‍ സേലത്തെത്തിയ ഹാദിയയുടെ അപേക്ഷയില്‍ തമിഴ്നാട് മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഒപ്പുവച്ചു.
സുപ്രീംകോടതി നിര്‍ദേശ പ്രകാരം പഠനം തുടരാന്‍ സേലത്തെത്തിയ ഹാദിയയുടെ അപേക്ഷയില്‍ തമിഴ്നാട് മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഒപ്പുവച്ചു. ഫീസ് അടച്ചു കഴിഞ്ഞാല്‍ ഹാദിയയ്ക്ക് ക്ലാസില്‍ പ്രവേശിക്കാം. സേലം ഹോമിയോ കോളജിലാണ് ഹാദിയ ഉള്ളത്.
മതം മാറി പേരും മാറിയെങ്കിലും സര്‍വകലാശാല രേഖകളില്‍ പേര് അഖിലയെന്നാണ്. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയതിനാല്‍ സര്‍വകലാശാലയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പഠനം തുടരാന്‍ സാധിക്കൂ. അതിനാലാണ് കോളജില്‍ എത്തിയ ശേഷം എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ബിഎച്ച്എംഎസ് പൂര്‍ത്തിയാക്കാന്‍ ഒരു മാസം ബാക്കിയുള്ളപ്പോഴാണ് ഹാദിയ പഠനം നിര്‍ത്തിയത്.
മുടങ്ങിയ ഒരു മാസത്തെ ക്ളാസ് പൂര്‍ത്തീകരിച്ചാല്‍ ഹൌസ് സര്‍ജന്‍സി ആരംഭിക്കാം. വൈസ് ചാന്‍സിലര്‍ ഒപ്പിട്ട ഉത്തരവ് രണ്ട് ദിവസത്തിനകം സേലത്തെ കോളജില്‍ എത്തും. സാധാരണ വിദ്യാര്‍ഥികള്‍ അടയ്ക്കുന്ന വാര്‍ഷിക ഫീസ് അടച്ചാല്‍ അടുത്ത ദിവസം മുതല്‍ തന്നെ ഹാദിയയ്ക്ക് പഠനം തുടങ്ങാം.
Adjust Story Font
16