കലോത്സവത്തിനായി തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചത് 124 ക്യാമറകള്‍
കലോത്സവത്തിനായി തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചത് 124 ക്യാമറകള്‍
കഴിഞ്ഞ അഞ്ച് വര്‍ഷമായി പാലക്കാടുള്ള ഫാബ്‌ലെസ് ടെക്‌നോളജിയാണ് പോലീസിന്റെ നിര്‍ദ്ദേശം അനുസരിച്ച് കലോത്സവത്തിന് ക്യാമറ വലയം തീര്‍ക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചത് 124 സിസിടിവി ക്യാമറകള്‍. മുഴുവന്‍ വേദികളും, വേദികളുടെ പരിസരങ്ങളും, വിധികര്‍ത്താക്കളേയും നിരീക്ഷിക്കുന്ന തരത്തിലാണ് ക്രമീകരണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി പാലക്കാടുള്ള ഫാബ്‌ലെസ് ടെക്‌നോളജിയാണ് പോലീസിന്റെ നിര്‍ദ്ദേശം അനുസരിച്ച് കലോത്സവത്തിന് ക്യാമറ വലയം തീര്‍ക്കുന്നത്.
ത്യശ്ശൂര്‍ നഗരത്തിലേക്ക് കയറുന്നത് മുതല്‍ നഗരത്തിന്റെ അതിര്‍ത്തി വിടുന്നത് വരെ ഓരോരുത്തരും നിരീക്ഷണത്തിലാണ്. 124 ക്യാമറ പിടിപ്പിച്ചിട്ടുണ്ട്. രാത്രി ദ്യശ്യങ്ങള്‍ ക്യത്യമായി പതിയുന്ന തരത്തിലുള്ള ബുള്ളറ്റ് ക്യാമറകളാണെല്ലാം. പോലീസിന്റെ കണ്‍ട്രോള്‍ റൂമിലാണ് നിരീക്ഷണം. ക്യാമറ കണ്ണില്‍ പതിഞ്ഞ കുറച്ച് കുറ്റക്യത്യങ്ങള്‍ പോലീസ് പിടികൂടിയിട്ടുണ്ട്.
ക്യാമറ ഘടിപ്പിച്ച വിവരം നേരത്തെ അറിയിച്ചതിനാല്‍ കുറ്റക്യത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് പോലീസിന്റെ വിലയിരുത്തല്‍.
Adjust Story Font
16