ഷുഹൈബ് കൊലപാതകം; കണ്ണൂര്‍ ജില്ലയിലെ ഹര്‍ത്താല്‍ പൂര്‍ണം
ഷുഹൈബ് കൊലപാതകം; കണ്ണൂര്‍ ജില്ലയിലെ ഹര്‍ത്താല്‍ പൂര്‍ണം
സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.വി ഷുഹൈബിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഷുഹൈബിനെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത ആക്രമണമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയും മൊഴി നല്‍കി. ഷുഹൈബിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ സംസ്കരിക്കും.
പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഷുഹൈബിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ട ത്തിനായി കോഴിക്കോടേക്ക് കൊണ്ടു പോയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുന്ന മൃതദേഹം വിലാപയാത്രയായി സ്വദേശമായ എടയന്നൂരിലേക്ക് കൊണ്ടു വരും. കൊലപാതകം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് നടപ്പിലാക്കിയതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു എടയന്നൂര്‍ തെരൂരില്‍ വെച്ച് കാറിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം ഷുഹൈബി നെ വെട്ടിയത്. അരക്ക് താഴേക്ക് 37 വെട്ടുകളേറ്റ ഷുഹൈബ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഷുഹൈബിനെ ലക്ഷ്യംവെച്ചാണ്അക്രമികള്‍ എത്തിയതെന്ന് അക്രമണത്തില്‍ പരിക്കേറ്റ ഷുഹൈബിന്റെ സുഹൃത്ത് റിയാസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.
Adjust Story Font
16