Quantcast

മുന്നണി വിപുലീകരണവും തെരഞ്ഞെടുപ്പ് സഖ്യ സാധ്യതകളും സിപിഎം സമ്മേളനത്തിൽ ചര്‍ച്ചയാകും

MediaOne Logo

Sithara

  • Published:

    30 May 2018 11:29 AM GMT

മുന്നണി വിപുലീകരണവും തെരഞ്ഞെടുപ്പ് സഖ്യ സാധ്യതകളും സിപിഎം സമ്മേളനത്തിൽ ചര്‍ച്ചയാകും
X

മുന്നണി വിപുലീകരണവും തെരഞ്ഞെടുപ്പ് സഖ്യ സാധ്യതകളും സിപിഎം സമ്മേളനത്തിൽ ചര്‍ച്ചയാകും

മാണിയുടെ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് കൊണ്ട് വരുന്നതിൽ പ്രധാന ഘടക കക്ഷിയായ സിപിഐക്കുള്ള എതിർപ്പിനെ സിപിഎം എങ്ങനെ കാണുവെന്ന് സമ്മേളനത്തോടെ വ്യക്തമാകും

ഇടത് മുന്നണി വിപുലീകരണവും ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകളും സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രധാന ചർച്ചകളായി ഉയർന്നുവരും. മാണിയുടെ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് കൊണ്ട് വരുന്നതിൽ പ്രധാന ഘടക കക്ഷിയായ സിപിഐക്കുള്ള എതിർപ്പിനെ സിപിഎം എങ്ങനെ കാണുവെന്ന് സമ്മേളനത്തോടെ വ്യക്തമാകും. ദേശീയതലത്തിൽ കോൺഗ്രസുമായി ഒരു സഹകരണവും വേണ്ടെന്ന പ്രകാശ് കാരാട്ടിന്‍റെ നിലപാടിനൊപ്പമായിരിക്കും സംസ്ഥാന നേതൃത്വം നിലകൊള്ളുക.

കെ എം മാണിയുടെ കേരള കോൺഗ്രസിനെ ഇടത് മുന്നണിയിലേക്ക് കൊണ്ടുവരിക എന്നതാണ് സിപിഎമ്മിന്‍റെ ആഗ്രഹമെങ്കിലും മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സിപിഐയുടെ എതിർപ്പാണ് ഇതിന് തടസം. അടുത്ത മൂന്ന് വർഷത്തെ പാർട്ടി നയം രൂപീകരിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിൽ മുന്നണി വിപുലീകരണം പ്രധാന ചർച്ചയായി വരും. മാണിയുടെ പാർട്ടിയെ മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്ന് വന്നേക്കും. സിപിഐയുടെ എതിർപ്പിനെതിരെ സമ്മേളന പ്രതിനിധികൾ എങ്ങനെ പ്രതികരിക്കും എന്നതും ആകാംക്ഷ ഉണർത്തുന്നുണ്ട്.

വീരേന്ദ്രകുമാറിന്‍റെ ജെഡിയു യുഡിഎഫ് വിട്ടതിനേയും സമ്മേളനം സ്വാഗതം ചെയ്യും. സിപിഎമ്മിന്‍റെ ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചും തൃശൂർ സമ്മേളനം നിർണ്ണായകമാണ്. കോൺഗ്രസിനോട് ഒരു തരത്തിലുള്ള സഖ്യവും വേണ്ടേന്ന പ്രകാശ് കാരാട്ട് നിലപാടിനൊപ്പമാണ് കേരളത്തിലെ പാർട്ടി നേതൃത്വമെന്ന് വ്യക്തമാക്കുന്നതായിരിക്കും സംസ്ഥാന സമ്മേളനം. ചർച്ചകളിൽ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ആരോപണങ്ങളും സർക്കാരിനെതിരായ വിമർശങ്ങളും ഉയർന്നുവരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

TAGS :

Next Story