Quantcast

സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ വ്യാപിക്കുന്നു

MediaOne Logo

Subin

  • Published:

    30 May 2018 4:57 PM GMT

സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ വ്യാപിക്കുന്നു
X

സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ വ്യാപിക്കുന്നു

രണ്ടരമാസത്തിനിടെ 95,000 പേരാണ് വയറിളക്കരോഗങ്ങള്‍ പിടിപെട്ട് ചികിത്സ തേടിയത്. ശുദ്ധജല ലഭ്യതയുടെ കുറവാണ് ജലജന്യരോഗങ്ങള്‍ വര്‍ധിക്കാനിടയാക്കിയതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു.

സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങള്‍ തുടങ്ങിയവ പിടിപെട്ട് നിരവധി പേരാണ് ആശുപത്രികളിലെത്തുന്നത്. രണ്ടരമാസത്തിനിടെ 95,000 പേരാണ് വയറിളക്കരോഗങ്ങള്‍ പിടിപെട്ട് ചികിത്സ തേടിയത്. ശുദ്ധജല ലഭ്യതയുടെ കുറവാണ് ജലജന്യരോഗങ്ങള്‍ വര്‍ധിക്കാനിടയാക്കിയതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു.

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ശുദ്ധജലം കിട്ടാക്കനിയായിരിക്കുകയാണ്. ശുദ്ധജലം അന്യമായതോടെ ജലജന്യരോഗങ്ങളും വ്യാപകമാണ്. 95883 പേര്‍ വയറിളക്കം പിടിപെട്ട് ആശുപത്രികളിലെത്തി. ഒരു മരണം. 5 പേര്‍ക്ക് കോളറയും, 35 പേര്‍ക്ക് ടൈഫോയിഡ്, 262 പേര്‍ക്ക് മഞ്ഞപ്പിത്തം, ഇതാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജലജന്യരോഗങ്ങള്‍ കൂടിവരുന്നതായി കാണാം. 2014 മുതല്‍ 2017 വരെ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒപ്പം മരണവും. വയറിളക്കരോഗവും കൂടുതലാണ്. 2014 മുതല്‍ 2017 വരെ ഓരോ വര്‍ഷവും നാലര ലക്ഷത്തിന് മുകളില്‍ ആളുകള്‍ വയറിളക്ക രോഗത്തിന് ചികിത്സ തേടി.

TAGS :

Next Story