മുഖ്യമന്ത്രിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതായി സരിത
മുഖ്യമന്ത്രിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതായി സരിത
ഉമ്മന്‍ ചാണ്ടി, ചാണ്ടി ഉമ്മന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍.....
സരിത നായര്‍ സോളര്‍ കമ്മീഷനില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരായ തന്‍റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളാണ് ഹാജരാക്കിയതെന്ന് സരിത വ്യക്തമാക്കി. സോളാര്‍ ഇടപാടില്‍ മാത്രമല്ല മറ്റ് പല സാമ്പത്തിക ഇടപാടുകള്‍ക്കും മുഖ്യമന്ത്രി തന്നെ ഇടനിലക്കാരിയാക്കിയെന്നും സരിത പറഞ്ഞു.
രണ്ട് പെന്‍ ഡ്രൈവുകള്‍, പെരുമ്പാവൂരില്‍ കസ്റ്റഡിയില്‍ കഴിയവെ തയ്യാറാക്കിയ കത്ത്. ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയല്‍ എന്നിവയാണ് സരിത കമ്മീഷനില്‍ ഹാജരാക്കിയത്. കമ്മീഷന്‍ ഇന്ന് സിറ്റിംഗ് ഇല്ലായിരുന്നെങ്കിലും തെളിവ് ഹാജരാക്കുന്നതിന് മാത്രമാണ് സരിത എത്തിയത്. തന്‍റെ കത്ത് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എംപി എന്നിവര്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. അതിനാലാണ് കൈവശമുള്ള തെളിവുകള്‍ കമ്മീഷന്‍ നല്‍കിയതെന്ന് സരിത പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ 13 ന് കമ്മീഷനില്‍ ഹാജരായി കൈമാറും
സ്വയം അപമാനിതയാകുന്ന തരത്തിലുള്ള തെളിവുകളാണ് കൈവശമുള്ളത്, എന്നാലും സത്യം പുറത്തുവരാനാണ് ഇപ്പോള്‍ തെളിവുകള്‍ പുറത്തുവിടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്, കെപിസിസി ഭാരവാഹി സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് എതിരായ തെളിവുകളാണ് നല്‍കിയത്. സോളാര്‍ ഇടപാടിന് ഉപരിയായി പഴ അഴിമതികള്‍ക്ക് മുഖ്യമന്ത്രി തന്നെ ഉപയോഗിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ താന്‍ ഇടനിലക്കാരിയായി.
തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും .യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും സരിത പറഞ്ഞു.
Adjust Story Font
16