കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
ഭരണം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും യുഡിഎഫും; അക്കൌണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ബിജെപി; തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ
കേരളം നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടരമാസം നീണ്ടുനിന്ന പ്രചാരണം അവസാനിപ്പിച്ച് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍. വോട്ടെടുപ്പിനുളള എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും.
പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഇന്ന് മുഴുവന്‍ നിശബ്ദ പ്രചാരണത്തിന്റെ തിരക്കില്‍. ശേഷം ആകാംക്ഷയുടെ ഒരു രാത്രി. പിന്നെ രണ്ടരമാസത്തെ കാത്തിരിപ്പിനൊടുവില്‍ വിധിയെഴുതാന്‍ കേരളം ബൂത്തിലേക്ക്. പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ സമയം ലഭിച്ച തെരഞ്ഞെടുപ്പാണിത്. തീര്‍ത്തും പ്രവചനാതീതമായ മത്സരം മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന അടിയൊഴുക്കുകള്‍ തടയാനുളള നെട്ടോട്ടത്തിലാണ് ഇന്ന് നേതാക്കള്‍.
നാളെ രാവിലെ 7 മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുളള എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.
Adjust Story Font
16