ട്രെയിന്‍ യാത്രക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിന് കുറവില്ല
ട്രെയിന്‍ യാത്രക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിന് കുറവില്ല
ട്രെയിന്‍ യാത്രക്കിടെ സൌമ്യ ദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം കേരളത്തില്‍ യാത്രക്കിടയില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് കുറഞ്ഞില്ലെന്ന് കണക്കുകള്‍
ട്രെയിന്‍ യാത്രക്കിടെ സൌമ്യ ദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം കേരളത്തില്‍ യാത്രക്കിടയില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് കുറഞ്ഞില്ലെന്ന് കണക്കുകള്‍. അഞ്ച് വര്‍ഷത്തിനിടെ തീവണ്ടി യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള 32 അതിക്രമ കേസുകള്‍ രജിസ്ട്രര്‍ ചെയ്തു.
വനിതാ സുരക്ഷക്കായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നാണ് റെയില്‍വേയുടെ പക്ഷം. ട്രെയിനുകളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഗൌരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു സൌമ്യ കൊലപാതകം. എന്നാല്‍ ഈ സംഭവത്തിനു ശേഷവും ട്രെയിനിനുള്ളില്‍ വെച്ച് പെണ്‍കുട്ടികള്‍ അക്രമിക്കപ്പെടുന്നത് കുറഞ്ഞില്ല. അഞ്ച് വര്‍ഷ കാലയളവിനുള്ളില്‍ യാത്രക്കിടയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ മാത്രം 32 അതിക്രമ കേസുകള്‍ നടന്നെന്നാണ് കേരള പൊലീസിന്റെ കണക്ക്. വിചാരണ പൂര്‍ത്തിയായത് നാല് കേസുകളില്‍ മാത്രം. സുരക്ഷ സംബന്ധിച്ചുള്ള പല നിര്‍ദ്ദേശങ്ങളും നടപ്പിലാക്കിയില്ല.
ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷ ഗൌരവത്തോടെയാണ് കാണുന്നതെന്നും പുതിയ സംവിധാനങ്ങള്‍ ആവിഷ്ക്കരിക്കുമെന്നുമാണ് റയില്‍വേയുടെ നിലപാട്. ഏറ്റവും അടുത്ത കണ്‍ട്രോള്‍ റൂമില്‍ വീഡിയോ, ടെക്സ്റ്റ്, വോയിസ് സന്ദേശങ്ങള്‍ എത്തുന്ന റെഡ് ബട്ടണ്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നു. ഓരോ വനിതാ കമ്പാര്‍ട്‍മെന്റിലും ഒരു വനിതാ പൊലീസെങ്കിലും വേണമെന്ന് നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ആര്‍പിഎഫില്‍ വനിതാ പൊലീസുകാരുടെ അഭാവം കാരണം സംസ്ഥാന പോലീസിനെയായിരുന്നു ഇതിന് ആശ്രയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന പൊലീസിലും വനിതകളുടെ കുറവ് ഈ സംവിധാനം അവതാളത്തിലാക്കി. ഏകോപനമില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വനിതാ കന്പാര്‍ട്ട്മെന്റുകള്‍ മധ്യ ഭാഗത്തേക്ക് മാറ്റുക, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നീ നിര്‍ദേശങ്ങളും പാലിക്കപ്പെട്ടിട്ടില്ല.
Adjust Story Font
16