മുഹമ്മദലി കേരളത്തിന്‍റെ അഭിമാനതാരമായിരുന്നുവെന്ന് ഇപി ജയരാജന്‍, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയം
ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ കായികമന്ത്രി ഇപി ജയരാജന്‍റെ അനുശോചനം വൈറലാകുന്നു. ഒരു പ്രമുഖ വാര്‍ത്താചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് കേരളത്തിന്‍റെ കായികമന്ത്രി മനസ്സുതുറന്ന് അബദ്ധത്തില്‍ ചാടിയത്.
ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ കായികമന്ത്രി ഇപി ജയരാജന്‍റെ അനുശോചനം വൈറലാകുന്നു. ഒരു പ്രമുഖ വാര്‍ത്താചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് കേരളത്തിന്‍റെ കായികമന്ത്രി മനസ്സുതുറന്ന് അബദ്ധത്തില്‍ ചാടിയത്.
'മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ' നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മന്ത്രിയുടെ കായിക വിജ്ഞാനത്തില്‍ പകച്ചു പോയവര്‍ സോഷ്യല്‍ മീഡീയയില്‍ ട്രോള്‍ തരംഗം തീര്‍ത്തു. ചിലത് താഴെ കാണാം.
ചിരിക്കണോ കരയണോ എന്നറിയില്ല. നിങ്ങളൊന്ന് കേട്ടു നോക്കൂ... . മുഹമ്മദലി അമേരിക്കയിൽ വെച്ച് മരിച്ച വാർത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോൾഡ് മേഡൽ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളിൽ ഉയർത്തി. -എന്ന് നമ്മുടെ സ്വന്തം കായിക മന്ത്രി ഇ.പി ജയരാജൻ. മന്ത്രിയാണത്രേ, മന്ത്രി. അതും കായിക മന്ത്രി എവിടുന്ന് വരുന്നെടോ ഇതൊക്കെ?.
Posted by Shareef Sagar on Saturday, June 4, 2016
എങ്കിലും നിങ്ങക്ക് ഈ ഗതി വന്നല്ലോ മുഹമ്മദ് നായരേ #icuchalu #plainjoke Credits: Arun Asokan ©ICU
Posted by International Chalu Union - ICU on Saturday, June 4, 2016
Adjust Story Font
16