ഋഷിരാജ് സിങിന്റെ വാര്‍ത്താസമ്മേളനത്തില്‍ നുഴഞ്ഞുകയറിയ കഞ്ചാവ് കേസ് പ്രതി പിടിയില്‍
ഋഷിരാജ് സിങിന്റെ വാര്‍ത്താസമ്മേളനത്തില്‍ നുഴഞ്ഞുകയറിയ കഞ്ചാവ് കേസ് പ്രതി പിടിയില്‍
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഉന്നതതല യോഗത്തില്‍ കഞ്ചാവ് കേസിലെ പ്രതിയും.
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഉന്നതതല യോഗത്തില്‍ കഞ്ചാവ് കേസിലെ പ്രതിയും. മാധ്യമ പ്രവര്‍ത്തകനെന്നെ വ്യാജേനയാണ് കൊയിലാണ്ടി സ്വദേശി അഷ്റഫ് യോഗ ഹാളില്‍ കയറിയത്.
യോഗത്തിന് തൊട്ടുമുമ്പായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എക്സൈസ് കമ്മീഷണര്‍ മറുപടി നല്‍കുകയായിരുന്നു. ഇതിനിടെയാണ് കഞ്ചാവ് കേസിലെ നിയമങ്ങളെ കുറിച്ചും പഴുതുകളെ കുറിച്ചുമുളള ചോദ്യങ്ങള്‍. ചില കാര്യങ്ങള്‍ കമ്മീഷണര്‍ക്ക് പറഞ്ഞ് നല്‍കുകയും ചെയ്തു. ഹാളിന് പുറത്തിറങ്ങിയതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇയാള്‍ ആരെന്ന കാര്യം തിരക്കിയത്. കൊയിലാണ്ടി സ്വദേശി അഷ്റഫാണെന്ന് മറുപടി. മാധ്യമപ്രവര്‍ത്തകനായല്ല പൊതുജനങ്ങളുടെ ആളായാണ് വാര്‍ത്താസമ്മേളനത്തിനെത്തിയതെന്നും ഇയാള്‍ പറഞ്ഞു. കൊയിലാണ്ടി അഷ്റഫ് എന്ന ആള്‍ നിരവധി കഞ്ചാവ് കേസിലെ പ്രതിയായിരുന്നെന്ന് എക്സൈസ് വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരോട് മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞാണ് അകത്ത് കയറിയത്. തുടര്‍ന്നിയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Adjust Story Font
16