Quantcast

ശാകുന്തളം അരങ്ങിലെത്തും മുന്‍പ് കാവാലം വിടവാങ്ങി

MediaOne Logo

Sithara

  • Published:

    30 May 2018 8:50 AM GMT

ശാകുന്തളം അരങ്ങിലെത്തും മുന്‍പ് കാവാലം വിടവാങ്ങി
X

ശാകുന്തളം അരങ്ങിലെത്തും മുന്‍പ് കാവാലം വിടവാങ്ങി

തനത് നാടകവേദിക്ക് തുടക്കം കുറിച്ച അദ്ദേഹം ഇരുപതിലേറെ നാടകങ്ങള്‍ രചിച്ചു.

പരീക്ഷണങ്ങളുടെ പണിപ്പുരയായിരുന്നു കാവാലം നാരായണപ്പണിക്കരുടെ ഓരോ നാടകങ്ങളും. തനത് നാടകവേദിക്ക് തുടക്കം കുറിച്ച അദ്ദേഹം ഇരുപതിലേറെ നാടകങ്ങള്‍ രചിച്ചു.

നാടിന്റെ അകം അക്ഷരാര്‍ഥത്തില്‍ അരങ്ങില്‍ പ്രതിഫലിപ്പിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപ്പണിക്കര്‍. ചലച്ചിത്രത്തിനായി നാടകകല വഴിമാറി സഞ്ചരിക്കുന്ന ഘട്ടത്തിലാണ് നാരായണപ്പണിക്കര്‍ നാടകമേഖലയില്‍ സജീവമാകുന്നത്. നാടിന്റെ, മലയാളത്തിന്റെ തനിമയും പഴമയും ഒട്ടും ചോരാതെ വേദിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. നാരായണപ്പണിക്കര്‍. തനത് നാടകവേദിയും തിരുവരങ്ങുമെല്ലാം പരീക്ഷണത്തിന്റെ ബാക്കിപത്രങ്ങളാണ്.

എണ്‍പത്തിയെട്ടാം വയസ്സില്‍ അസുഖബാധിതനാകും വരെ സാധ്യതകള്‍ തേടിയുള്ള അന്വേഷണം അദ്ദേഹം അവസാനിപ്പിച്ചിരുന്നില്ല. കാളിദാസന്റെയും ഭാസന്റെയും നിരവധി നാടകങ്ങള്‍ മലയാളികള്‍ അദ്ദേഹത്തിലൂടെ കണ്ടാസ്വദിച്ചു. മധ്യമവ്യയോഗം, കര്‍ണ്ണഭാരം, ദൂതകാവ്യം തുടങ്ങി പ്രസിദ്ധ നാടകങ്ങള്‍ അരങ്ങില്‍ സംവിധാനിച്ചു. മോഹന്‍ലാല്‍ കര്‍ണനായി അഭിനയിച്ച കര്‍ണഭാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുപതിലേറെ നാടകങ്ങളും കുട്ടികള്‍ക്കായി കുമ്മാട്ടി, ചക്കിചങ്കരം തുടങ്ങി അഞ്ച് നാടകങ്ങളും അദ്ദേഹം ചെയ്തു. സാക്ഷി, തിരുവാഴിത്താന്‍ അവനവന്‍ കടമ്പ എന്നിവയാണ് പ്രധാന നാടകങ്ങള്‍. ഒടുവില്‍ അരങ്ങിലെത്തിക്കാന്‍ കഴിയാതെ പോയ കാളിദാസന്റെ ശാകുന്തളത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

TAGS :

Next Story