കാവാലത്തിന്റെ തൂലികയില്‍ പിറന്നത് നൂറുകണക്കിന് പാട്ടുകള്‍
കാവാലത്തിന്റെ തൂലികയില്‍ പിറന്നത് നൂറുകണക്കിന് പാട്ടുകള്‍
നാടന്‍ പാട്ടുമുതല്‍ ലളിതഗാനങ്ങള്‍ വരെ നൂറുകണക്കിന് പാട്ടുകള്‍ രചിക്കുകയും നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട് കാവാലം
കാവാലം എന്ന പേര് കേള്‍ക്കുമ്പോള്‍ നാടകമാണ് എല്ലാവരുടെയും മനസ്സില്‍ വരുന്നതെങ്കിലും മലയാള ഗാനശാഖക്ക് ഒഴിച്ചുകൂടാനാവാത്ത പേരാണ് കാവാലം നാരായണപ്പണിക്കരുടേത്‍. നാടന്‍ പാട്ടുമുതല്‍ ലളിതഗാനങ്ങള്‍ വരെ നൂറുകണക്കിന് പാട്ടുകള്‍ രചിക്കുകയും നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
സംഗീതമയമായിരുന്നു കാവാലം നാരായണപ്പണിക്കരുടെ ജീവിതം. നാടകമായിരുന്നു പ്രധാന മേഖലയെങ്കിലും മലയാള ഗാനശാഖയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ കാവാലത്തിനായി. ചലച്ചിത്രഗാനങ്ങള്‍ അധികവും ചെയ്തിരിക്കുന്നത് എംജി രാധാകൃഷ്ണനെന്ന സംഗീത സംവിധായകനൊപ്പമാണ്. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ കാവാലം രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാലും ചിത്രയുമാണ്.
കുട്ടനാട്ടിലെ കാവാലമെന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിനാല്‍ വള്ളപ്പാട്ടും കൊയ്ത്തുപാട്ടും ഞാറ്റുവേലപ്പാട്ടുമെല്ലാം കാവാലം നാരായണപ്പണിക്കരുടെ കലാജീവിതത്തെ സ്വാധീനിച്ചു. നാടന്‍പാട്ടുകള്‍ക്ക് പുറമേ ലളിതഗാനങ്ങളും ആ അതുല്യ കലാകാരന്റെ പേനയില്‍ നിന്നും പിറവിയെടുത്തു.
Adjust Story Font
16