നിപിന്‍ നാരായണന്‍റെ നൊസ്റ്റാള്‍ജിയം പ്രകാശനം ചെയ്തു
നിപിന്‍ നാരായണന്‍റെ നൊസ്റ്റാള്‍ജിയം പ്രകാശനം ചെയ്തു
എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തില്‍ സംവിധായനും നിര്‍മാതാവുമായ ആഷിഖ് അബുവാണ് പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചത്.
ചിത്രങ്ങള്‍ കൊണ്ട് ഫെയ്സ്ബുക്കിലൂടെ ഏറെ ചിന്തിപ്പിച്ച നിപിന്‍ നാരായണന്‍റെ നൊസ്റ്റാള്‍ജിയത്തിന്‍റെ പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തില്‍ സംവിധായനും നിര്‍മാതാവുമായ ആഷിഖ് അബുവാണ് പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചത്.
അമ്മക്കും പെങ്ങള്‍ക്കുമൊക്കെ സുഖം തന്നെയല്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള വരയും എഴുത്തും നവമാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചയായതാണ്. സാമൂഹ്യ വിഷയങ്ങളും ഗൃഹാതുരമായ ഓര്‍മകളും പ്രണയവും രാഷ്ട്രീയവുമൊക്കെ നിപിന്‍റെ ചിത്രങ്ങളിലും വരികളിലുമുണ്ട്. പലപ്പോഴായി വരച്ച ഈ ചിത്രങ്ങളും വാക്കുകളുമാണ് നോസ്റ്റാള്‍ജിയത്തിന്‍റെ പുസ്തകം . ത്രീ തൌസന്‍റ് ബിസി സ്ക്രിപ്റ്റ് മ്യൂസിയം ആണ് പ്രസാധകര്‍. ആഷിഖ് അബു പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു.
നിപിന്‍ നാരായണന്‍റെ പുസ്തകത്തെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഇല്ലസ്ട്രേറ്റഡ് സീരീസ് എന്ന് പറയാം. 23കാരനായ നിപിന്‍ പയ്യന്നൂര്‍ വെള്ളോറ സ്വദേശിയാണ്. ചടങ്ങില്‍ മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ദീപ നിശാന്ത്, കവി എസ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16