Quantcast

സംസ്ഥാന ഹജജ് കമ്മറ്റി വഴിയുള്ള ആദ്യ ഹജ്ജ് വിമാനം അടുത്ത മാസം 22ന്

MediaOne Logo

Subin

  • Published:

    31 May 2018 10:42 PM GMT

സംസ്ഥാന ഹജജ് കമ്മറ്റി വഴിയുള്ള ആദ്യ ഹജ്ജ് വിമാനം അടുത്ത മാസം 22ന്
X

സംസ്ഥാന ഹജജ് കമ്മറ്റി വഴിയുള്ള ആദ്യ ഹജ്ജ് വിമാനം അടുത്ത മാസം 22ന്

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3876 തീർത്ഥാടകര്‍ അധികമായി ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജിന് പോകുന്നുണ്ട്. 70 വയസിന് മുകളിൽ പ്രായമുള്ള 1626 പേരും അഞ്ച് വർഷം തുടർച്ചയായി അപേക്ഷിച്ച 6224 പേരുമാണ് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന ഹജജ് കമ്മറ്റി മുഖേന ഹജജിന് പോകുന്നവര്‍ക്കുള്ള ആദ്യ വിമാനം അടുത്ത മാസം 22 നെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍. നെടുമ്പാശ്ശേരിയില്‍ നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. 10100 ഹാജിമാരാണ് ഇക്കുറി സംസ്ഥാന ഹജജ് കമ്മറ്റി മുഖേന ഹജിന് പോകുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3876 തീർത്ഥാടകര്‍ അധികമായി ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജിന് പോകുന്നുണ്ട്. 70 വയസിന് മുകളിൽ പ്രായമുള്ള 1626 പേരും അഞ്ച് വർഷം തുടർച്ചയായി അപേക്ഷിച്ച 6224 പേരുമാണ് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹജജ് ക്യാംപ് ഉദ്ഘാടനം ചെയ്യും. ഹാജിമാർക്കായി മലബാര്‍ മേഖലയില്‍ നിന്ന് കെ.എസ്.ആർ ടി സി വോൾവോ സർവീസ് നടത്തും. തീർത്ഥാടകര്‍ക്കായി ആലുവ റെയിൽവെ സ്റ്റേഷനിൽ വിപുലമായ സംവിധാനമൊരുക്കും.

നെടുമ്പാശേരി വിമാനത്താവളത്തിൽ മുൻ വർഷത്തെ ഹജ്ജ് ക്യാംപിനായൊരുക്കിയ സൗകര്യങ്ങൾ നിലവിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സൌകര്യമൊരുക്കും. കേരളത്തിൽ നിന്നും കൂടുതൽ ഹാജിമാർക്ക് സീറ്റ് അനുവദിക്കാൻ കേന്ദ്ര ഹജ്ജ് കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തില്‍ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് രണ്ടാം വർഷവും നെടുമ്പാശ്ശേരിയില്‍ ഹജജ് ക്യാംപ് ഒരുക്കുന്നത്.

TAGS :

Next Story