Quantcast

സാമൂഹ്യക്ഷേമ പെന്‍ഷനുകൾ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

MediaOne Logo

Sithara

  • Published:

    31 May 2018 2:40 PM GMT

സാമൂഹ്യക്ഷേമ പെന്‍ഷനുകൾ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം
X

സാമൂഹ്യക്ഷേമ പെന്‍ഷനുകൾ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

സര്‍ക്കാര്‍ സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തിക്കും

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ വഴി അര്‍ഹരായവരുടെ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായെന്ന് സഹകരണമന്ത്രി എ സി മൊയ്തീൻ. സര്‍ക്കാര്‍ സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തിക്കും. ക്ഷേമ പെന്‍‍ഷനുകളുടെ കുടിശിക തീര്‍ക്കാന്‍ 500 കോടി രൂപ അനുവദിച്ചതായും മന്ത്രി തൃശ്ശൂരില്‍ പറഞ്ഞു.

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കൈമാറും. ഈ തുക പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി ഉദ്യോഗസ്ഥർ ഗുണഭോക്താക്കളിലെത്തിക്കും. 5 വിഭാഗങ്ങളിലായി 37 ലക്ഷം പേര്‍ക്കാണ് ഈ വിധത്തില്‍ പെന്‍ഷന്‍ ലഭിക്കുക. ഓണത്തിന് മുന്‍പ് പെന്‍ഷന്‍ കുടിശിക വീടുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

3000 കോടി രൂപയിലധികം ചെലവഴിക്കേണ്ടി വരുന്ന പദ്ധതിയായതിനാല്‍ ജില്ലാതലത്തിലും സഹകരണ ബാങ്ക് അടിസ്ഥാനത്തിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിങ്ങ് സമിതിയും രൂപീകരിച്ചിട്ടുണ്ട്. പെന്‍ഷന്‍ വീടുകളിലെത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കും.

TAGS :

Next Story