കിഴക്കമ്പലത്തെ ട്വന്റി- ട്വന്റി പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ
കിഴക്കമ്പലത്തെ ട്വന്റി- ട്വന്റി പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ
കോടതി അനുമതിയുണ്ടായിട്ടും വീടിന് മതില്‍ കെട്ടാന്‍ അനുവദിക്കാതെ ട്വന്റി- ട്വന്റി പ്രവര്‍ത്തകര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നാണ് പരാതി
എറണാകുളം കിഴക്കമ്പലത്ത് ട്വന്റി- ട്വന്റി പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ. കോടതി അനുമതിയുണ്ടായിട്ടും വീടിന് മതില്‍ കെട്ടാന്‍ അനുവദിക്കാതെ ട്വന്റി- ട്വന്റി പ്രവര്‍ത്തകര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നാണ് പരാതി. പല തവണ പരാതി നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാന്‍ പൊലീസ് ആവശ്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കിഴക്കമ്പലം സ്വദേശിയായ സാലിയുടെ വീടിന് മതില്‍ കെട്ടുന്നതിന് ട്വന്‍റി- ട്വന്റി പ്രവര്‍ത്തകര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി.
രണ്ട് തവണയും മതില്‍ കെട്ടാന്‍ ആരംഭിച്ചെങ്കിലും ട്വന്റി -ട്വന്റി പ്രവര്‍ത്തകരെത്തി പൊളിച്ചുമാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സാലി കോടതിയെ സമീപിച്ച് മതില്‍ കെട്ടാനുള്ള അനുമതി നേടി. പ്രദേശത്തെ റോഡ് നവീകരണത്തിനായി സ്ഥലം അനുവദിക്കാത്തതിലുള്ള ദേഷ്യമാണ് ട്വന്‍റി- ട്വന്റി പ്രവര്‍ത്തകര്‍ക്കെന്ന് സാലിയും മക്കളും പറയുന്നു.
ഇന്നലെ മതില്‍ നിര്‍മാണം പുനരാരംഭിച്ചപ്പോള്‍ ട്വന്റി - ട്വന്റി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തി. മതില്‍ പൊളിച്ച് നീക്കാനുള്ള ശ്രമം നാട്ടുകാരെത്തി തടഞ്ഞു. എന്നാല്‍ റോഡിനായി സ്ഥലം വിട്ടുനല്‍കിയാല്‍ മതില്‍ നിര്‍മിച്ച് കൊടുക്കാമെന്നാണ് ട്വന്റി - ട്വന്റി പ്രവര്‍ത്തകരുടെ പക്ഷം.
Adjust Story Font
16